സാൻഫ്രാൻസിസ്കോ: പ്രഭാതസവാരിക്കിടെ കടിക്കാൻ വന്ന പട്ടിക്കു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചാൽ എന്തു സംഭവിക്കും. പട്ടി കടിക്കാതെ ഒാടിപ്പോകും. നടത്തം തുടരുകയും ചെയ്യും. കാര്യം ശരിതന്നെ. എന്നാൽ പിറ്റേന്ന് സംഭവിച്ചത് മറ്റൊന്നാണ്. വിവരമറിഞ്ഞ് പ്രകോപിതയായെത്തിയ പട്ടിയുടെ ഉടമ യുവതിയെ ആക്രമിച്ച് കടിച്ചു പരിക്കേൽപിച്ചു. പട്ടിയുടെ ഉടമയായ അൽമ കൽവാലഡർ എന്ന 19കാരിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വടക്കൻ കാലിഫോർണിയ പാർക്കിലാണ് സംഭവം. ഇവിടെ പട്ടിശല്യം കൂടുതലായതിനാൽ ആളുകൾ കുരുമുളക് സ്പ്രേ ഉപയോഗിക്കുന്നത് പതിവാണ്. മര്‍ദനത്തിനൊടുവിലാണ് അല്‍മ, യുവതിയുടെ കൈത്തണ്ടയിൽ കടിച്ചുപരിക്കേൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.