വിമാനത്തില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവ ഡോക്ടര്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക്: വിമാനത്തില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവ ഡോക്ടര്‍ അമേരിക്കയിൽ അറസ്റ്റിൽ. അമേരിക്കയിലെ സിയാറ്റിനിൽ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്ര ചെയ്ത ഡോ. വിജയകുമാര്‍ കൃഷ്ണപ്പ (28)യാണ്​ അറസ്​റ്റിലായത്​. തൊട്ടടുത്ത സീറ്റിലിരുന്ന 16കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണു നടപടി.

ജൂലൈ 24ന്​ തൊട്ടടുത്ത സീറ്റിൽ കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയോട് ഡോ. വിജയകുമാര്‍ അപമര്യാദയായി പെരുമാറിയെന്നാണ്​ പരാതി. ഡോക്​ടറുടെ മോശം പെരുമാറ്റത്തെ കുറിച്ച്​ പെൺകുട്ടി എയർഹോസ്​റ്റസിനോട്​ പരാതിപ്പെട്ടു. തുടർന്ന്​ ഡോക്​ടറെ മറ്റൊരു സീറ്റിലേക്ക്​ മാറ്റി അധികൃതർ പ്രശ്​നത്തിന്​ താൽകാലിക പരിഹാരം കാണുകയായിരുന്നു.

യാത്രക്ക്​ ശേഷം വിമാനത്താവളത്തില്‍ ഇറങ്ങിയ പെൺകുട്ടി മാതാപിതാക്കളോട്​ തനിക്കുണ്ടായ ദുരനുഭവം വിവരിച്ചു. തുടർന്ന്​ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. വിമാന ജോലിക്കാർ വിഷയം കൈകാര്യം ചെയ്​ത രീതി ശരിയായില്ലെന്നും പരാതിയിൽ പറയുന്നുണ്ട്​. കോടതിയിൽ ഹാജരാക്കിയ ഡോക്​ടറെ പിന്നീട് ജാമ്യത്തിൽ വിട്ടു. ആറുമാസത്തെ മെഡിക്കല്‍ ഫെല്ലോഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനാണ് കൃഷ്ണപ്പ അമേരിക്കയിലെത്തിയത്. 

സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വിമാനകമ്പനി അധികൃതർ അറിയിച്ചു.

Tags:    
News Summary - DOCTOR ARRESTED FOR GROPING TEEN-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.