43 വര്‍ഷത്തിനു​ ശേഷം ക്യൂബ വീണ്ടും പ്രധാനമന്ത്രിയെ നിയമിച്ചു

ഹവാന: 43 വര്‍ഷത്തെ ഇടവേളക്കു​ ശേഷം ക്യൂബയിലെ കമ്യൂണിസ്​റ്റ്​ ഭരണകൂടം പ്രധാനമന്ത്രിയെ നിയമിച്ചു. ദീർഘകാലമായി ടൂറിസം മന്ത്രിയായ മാനുവല്‍ മരേരോ ക്രൂസിനെയാണ് പ്രസിഡൻറ്​ മിഖായേല്‍ ഡയസ് കാനല്‍ പ്രധാനമന്ത്രിയായി നിയമിച്ചത്. 1976നു ശേഷം ആദ്യമായാണ് ക്യൂബയില്‍ പ്രധാനമന്ത്രി നിയമനം നടക്കുന്നത്.

അധികാര വികേന്ദ്രീകരണത്തി​​െൻറയും തലമുറ മാറ്റത്തി​​െൻറയും ഭാഗമായാണ്​ 56കാരനായ മേരേരോയുടെ നിയമനം. പ്രധാനമന്ത്രിയെ നിയമിക്കാനുള്ള നിർദേശത്തിന്​ ക്യൂബൻ കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗീകാരം നൽകിയതായി ദേശീയ അസംബ്ലിയിൽ മരേരോയെ നാമനിർദേശം ചെയ്​ത പ്രസിഡൻറ്​ കാനൽ പറഞ്ഞു. ഐകകണ്‌​േഠ്യനയാണ് ദേശീയ അസംബ്ലി പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുൻ പ്രസിഡൻറും പാർട്ടി നേതാവുമായ റാഉൾ കാസ്​ട്രോ മരേരോയെ ഹസ്​തദാനം ചെയ്​തു.

രാജ്യത്തി​​െൻറ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ ടൂറിസം മേഖലയെ വളർത്തുന്നതിൽ മരേരോ മികച്ച സംഭാവനയർപ്പിച്ചതായി പ്രസിഡൻറ്​ കാനൽ പറഞ്ഞു. 2004 മുതൽ മരേരോ ടൂറിസം മന്ത്രിയാണ്​. ഫിദല്‍ കാസ്‌ട്രോ, സഹോദരൻ റാഉൾ കാസ്​ട്രോ എന്നിവർക്കു ശേഷം കാനൽ സർക്കാറിലും ആ പദവിയിൽ തുടർന്നു. സൈന്യത്തി​​െൻറ ഉടമസ്​ഥതയിലുള്ള ഗവിയോട്ട ഹോട്ടൽ ഗ്രൂപ്പി​​െൻറ വൈസ്​ പ്രസിഡൻറായി 1999ലാണ്​ മരേരോ ​പ്രവർത്തനമാരംഭിക്കുന്നത്​. തൊട്ടടുത്ത വർഷം അതി​​െൻറ പ്രസിഡൻറായ അദ്ദേഹം 2004ൽ മന്ത്രിയാകുംവരെ ആ പദവിയിൽ തുടർന്നു. സർക്കാർ ഉദ്യോഗസ്​ഥരുടെയും പ്രവിശ്യ സർക്കാറുകളുടെയും മേലുള്ള നിയന്ത്രണം പ്രസിഡൻറി​​െൻറ വലംകൈയായി പ്രവർത്തിക്കുന്ന പ്രധാനമന്ത്രിക്കായിരിക്കും.

1976ൽ പ്രസിഡൻറായി ചുമതലയേൽക്കുംവരെ ഫിദൽ കാസ്​ട്രോയായിരുന്നു പ്രധാനമന്ത്രി. തുടർന്ന്​ ഭരണഘടന ഭേദഗതിയിലൂടെ പ്രധാനമന്ത്രി പദം ഇല്ലാതാക്കി. ഈ വര്‍ഷമാണ് പ്രധാനമന്ത്രി പദം പുനഃസ്ഥാപിക്കാന്‍ ക്യൂബ തീരുമാനമെടുത്തത്. രാജ്യത്തി​​െൻറ വികസനത്തിലും വരുമാനത്തിലും നിർണായകമായ ടൂറിസം മേഖലയിലെ വിപുലമായ പരിചയ സമ്പത്താണ്​ മരേരോക്ക്​ പ്രധാനമന്ത്രി പദത്തിലേക്ക്​ വഴിയൊരുക്കിയതെന്ന്​ കാലിഫോർണിയയിലെ ഹോളി നെയിംസ്​ സർവകലാശാലയിലെ ക്യൂബ വിദഗ്​ധൻ ആർതർ ലോപസ്​ ലെവി അഭിപ്രായപ്പെട്ടു.


Tags:    
News Summary - Cuba names Manuel Marrero Cruz as first prime minister-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.