Credit: SKY NEWS

കോവിഡ്​ ഭീതിയൊഴിയാതെ അമേരിക്ക, ഇറ്റലി, സ്​പെയിൻ; ഇറ്റലിയിൽ മരണം 15,887

ന്യൂയോർക്​: കോവിഡ് 19 ബാധിച്ച് ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 15000 കടന്നു. 24 മണിക്കൂറിൽ മരിച്ചത്​ 525 പേരാണ്​. സമീപകാ ലത്തെ ഇറ്റലിയിലെ ഏറ്റവും കുറഞ്ഞ കോവിഡ്​ മരണ നിരക്കാണിത്​. അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 913 പേർ മരിച്ചു. അമേര ിക്കയിൽ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​ 9,365 പേർ. സ്​പെയിനിൽ 471 പുതിയ മരണങ്ങൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടതോടെ മരണം 12,418 ആയി.

കൊറോണ ബാധിതരുടെ എണ്ണത്തിൽ ഇറ്റലിയെ മറികടന്ന സ്‌പെയിനിൽ​ 130,759 രോഗികൾ ആയി. അതേസമയം അമേരിക്കയിൽ പുതിയ 17,305 കേസുകളടക്കം 3.28 ലക്ഷം കോവിഡ്​ കേസുകളാണ്​ ഇതുവരെ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. നിലവിൽ ലോകത്തെ കൊറോണ ഹോട്​സ്​പോട്ടായി മാറിയ അമേരിക്ക ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളുടെ സഹായം​ തേടിയിട്ടുണ്ട്​​.

പുതുതായി 621 കോവിഡ്​ മരണങ്ങൾ സ്ഥിരീകരിക്കപ്പെട്ട ബ്രിട്ടനിൽ ആകെ മരണ സംഖ്യ 4,934 ആയി. പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ അടക്കം വൈറസ്​ ബാധയേറ്റ്​ ​െഎസൊലേഷനിൽ കഴിയുന്ന യു.കെയിൽ നിലവിൽ വലിയ പ്രതിസന്ധിയാണ്​ നിലനിൽക്കുന്നത്​. 164 മരണങ്ങൾ റിപ്പോർട്ട്​ ചെയ്യപ്പെട്ട ബെൽജിയം, 151 മരണങ്ങൾ റിപ്പോർട്ട്​ ചെയ്യപ്പെട്ട ഇറാൻ, നെതർലാൻഡ്​സ്​ (115), ജർമനി(106) തുർക്കി (73) തുടങ്ങിയ രാജ്യങ്ങളും കോവിഡ്​ പ്രതിസന്ധിയെ മറികടക്കാനുള്ള തീവ്ര പരിശ്രമത്തിലാണ്​.

ലോകത്ത്​ നിലവിൽ 68,287 കോവിഡ്​ മരണങ്ങളാണ്​ സംഭവിച്ചിരിക്കുന്നത്​. 12.5 ലക്ഷം കേസുകൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടപ്പോൾ 2.56 ലക്ഷം ആളുകൾ രോഗമുക്​തി നേടി ആശുപത്രി വിട്ടു.

Tags:    
News Summary - covid world roundup-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.