അമേരിക്കയിൽ കോവിഡ് രോഗിയില്‍ ഇരട്ട ശ്വാസകോശം വെച്ചുപിടിപ്പിച്ച് ഇന്ത്യന്‍ ഡോക്ടര്‍ 

ഷിക്കാഗോ: കോവിഡ്​ ബാധിച്ച്​ രണ്ട്​ മാസത്തോളം വ​െൻറിലേറ്ററില്‍ കഴിഞ്ഞ യുവതിയുടെ ഇരട്ട ശ്വാസകോശം മാറ്റി പുതിയത് വെച്ചുപിടിപ്പിച്ചു. ഇന്ത്യന്‍ ഡോക്​ടറായ അന്‍കിത് ഭരതി​​െൻറ നേതൃത്വത്തിലായിരുന്നു ശസ്​ത്രക്രിയ. ഷിക്കാഗോ നോര്‍ത്ത് വെസ്​റ്റേണ്‍ മെഡിസിനാണ്​ ശസ്ത്രക്രിയ സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

നോര്‍ത്ത് വെസ്​റ്റേണ്‍ മെമ്മോറിയല്‍ ആശുപത്രിയിൽ ഡോ. ഭരതി​​െൻറ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീം പത്തു മണിക്കൂര്‍ കൊണ്ടാണ്​ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. ഇവരുടെ കിഡ്‌നി, ലിവര്‍ തുടങ്ങിയ അവയവങ്ങള്‍ തകരാറായതിനെ തുടര്‍ന്നാണ് അടിയന്തര ശസ്ത്രക്രിയക്ക് ഡോക്ടര്‍മാര്‍ തയാറായത്. 

ശ്വാസകോശം മാറ്റിവവെക്കുക എന്നത് സാധാരണ ശസ്ത്രക്രിയയാണെങ്കിലും കോവിഡ് രോഗിയില്‍ ഇത്തരത്തിലുള്ള വിജയകരമായ ശസ്ത്രക്രിയ അപൂർവമാണ്. ഇവർ കുറച്ചുദിവസം കൂടെ വ​െൻറിലേറ്ററില്‍ കിടക്കേണ്ടി വരുമെങ്കിലും പൂർണ ആരോഗ്യത്തോടെ വീട്ടിലേക്ക്​ പോകാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ വിശ്വാസം. 

Tags:    
News Summary - covid patients lungs changed in america

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.