ലോകത്ത് ​കോവിഡ്​ ബാധിതർ 80 ലക്ഷത്തിലേക്ക്​

വാഷിങ്​ടൺ: ലോകത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവരു​ടെ എണ്ണം 80 ലക്ഷത്തിലേക്കടുക്കുന്നു. 79,96,880 പേർക്കാണ്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. ഇതിൽ 4,35,666 പേർ മരിച്ചു. 41,29,121 പേർ രോഗമുക്തി നേടി. നിലവിൽ 34,32,093 പേർ ചികിത്സയിലാണ്​. 

യു.എസിലാണ്​ കോവിഡ്​ സംഹാര താണ്ഡവമാടിയത്​. ഇവിടെ 21,16,228 പേർക്ക്​​  രോഗം സ്ഥിരീകരിച്ചതിൽ 1,17,858 പേർ മരണത്തിന്​ കീഴടങ്ങി. 8,70,050 പേരാണ്​ രോഗമുക്തി നേടിയത്​. 11,74,320 പേർ നിലവിൽ ചികിത്സയിലാണ്​. യു.എസിലെ ന്യൂയോർക്കിൽ 4,04,470 പേരാണ്​ രോഗബാധിതർ. 30,911പേർ മരിച്ചു. 2,87,558 പേർ ചികിത്സയിലാണ്​.

യു.എസിന്​ പിന്നിൽ ബ്രസീലിലും കോവിഡ്​ ​പടർന്നു പിടിക്കുകയാണ്​. 8,67,882 പേരാണ്​ ഇവിടെ ​േരാഗബാധിതർ. ഇതിൽ 4,53,568 പേർ രോഗമുക്തി നേടി. 43,389 പേർ മരണത്തിന്​ കീഴടങ്ങി. റഷ്യയിൽ 5,28,964 പേർക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. 6,948 പേർ മരിച്ചു. 2,80,050 പേർക്ക്​ രോഗം ഭേദമായി. 

കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ റഷ്യക്ക്​ പിറകിലായി ലോകത്ത്​ നാലാമതായി ഇന്ത്യയാണ്​​. രാജ്യത്ത്​ 3,32,424 പേർക്കാണ്​ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 9,520 ആയി. 1,53,106 പേരാണ്​ ചികിൽസയിലുള്ളത്​. 1,69,797 പേർക്ക്​ രോഗം ഭേദമായി​. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,502 പേർക്ക്​​ കോവിഡ്​ സ്ഥിരീകരിക്കുകയും 325 പേർ മരിക്കുകയുമുണ്ടായി​. 

Tags:    
News Summary - covid patients to 80 lakhs in the world -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.