?????????? ?????? ??????????

കോവിഡ് ബാധിതർ 24 ലക്ഷം കടന്നു; മരണം 170,436

വാഷിങ്ടൺ: ആഗോള തലത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവില്ല. പുതിയ റിപ്പോർട്ട് പ്രകാരം 2,481,287 പേർക്ക് വൈറസ് ബാധ സ ്ഥിരീകരിച്ചിട്ടുണ്ട്. 56,766 പേരുടെ നില ഗുരുതരമോ അതീവ ഗുരുതരമോ ആണ്. 170,436 പേർ മരിച്ചു. 646,854 സുഖം പ്രാപിച്ചു.

അമേരിക്കയിൽ വൈറസ് ബാധിതർ എട്ടു ലക്ഷത്തിലേക്ക് അടുക്കുന്നു. 792,759 പേരിൽ രോഗം സ്ഥിരീകരിച്ചു. 42,514 പേർ മരിച്ചു. 72,389 പേർ രോഗമുക്തി നേടി. 13,951 പേർ ഗുരുതര നിലയിലാണ്.

സ്പെയിനിൽ രോഗ ബാധിതർ രണ്ടു ലക്ഷം കടന്നു. ആകെ എണ്ണം 2,00,210 ആയി. 20,852 പേർ മരിച്ചപ്പോൾ 80,587 പേർ സുഖം പ്രാപിച്ചു. ഇറ്റലി-181,228, ഫ്രാൻസ്-155,383, ജർമനി-1,47,065, യു.കെ-124,743, തുർക്കി-90,980, ഇറാൻ-83,505, ചൈന-82,758 എന്നിങ്ങനെയാണ് രാജ്യം തിരിച്ചുള്ള കണക്ക്.

ഇറ്റലി-24,114, ഫ്രാൻസ്-20,265, ജർമനി-4,862, യു.കെ-16,509, തുർക്കി-2,140, ഇറാൻ-5,209, ചൈന-4,632 -രാജ്യം തിരിച്ചുള്ള മരണനിരക്ക്.

ആഫ്രിക്കയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22,313 ആയി. 1,124 പേർ മരിച്ചു. 5,492 പേർ സുഖം പ്രാപിച്ചു. ആൾജീരിയ- 2,629, ഈജിപ്ത്- 3,144, മൊറോക്കോ-2,855, സൗത്ത് ആഫ്രിക്ക- 3,158 എന്നിവയാണ് കൂടുതൽ വൈറസ് ബാധിതരുള്ള ആഫ്രിക്കൻ രാജ്യങ്ങൾ.

Tags:    
News Summary - Covid 19: World Death toll to 170,436; Positive Case 2,481,287 -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.