കോവിഡ്​-19: ഉറവിടം തെരുവുനായും

ഓട്ടവ: കോവിഡ്​-19​​െൻറ ഉറവിടം തെരുവുനായകളുമായേക്കാമെന്ന്​ ശാസ്​ത്രജ്​ഞർ. കോവിഡ്​ വ്യാപനത്തിൽ മനുഷ്യനും മൃ ഗങ്ങൾക്കുമിടയിൽ മറ്റൊരു ജീവി വാഹകനായി ഉണ്ടെന്നും അത്​ തെരുവുനായ ആകാമെന്നുമുള്ള നിഗമനത്തിലാണ്​ കാനഡയിലെ ഷുഹുവ യൂനിവേഴ്​സിറ്റി.

വവ്വാൽവഴിയാണ്​ വൈറസ്​ മനുഷ്യരിലേക്കെത്തിയതെന്ന്​ റിപ്പോർട്ടുണ്ടായിരുന്നു. ഈനാംപേച്ചി, പാമ്പ്​ എന്നിവയിൽ നിന്നുമാകാം കോവിഡ്​ വവ്വാലിലെത്തിയതെന്നും റിപ്പോർട്ട്​ പുറത്തുവന്നിരുന്നു.

ഈനാംപേച്ചിയുടെ ശ്വാസകോശത്തിൽ നിന്നു ലഭിച്ച കോവിഡി​​െൻറ ജനിതക ശ്രേണി കോവിഡിനു കാരണമായ സാർസ്​ കോവ്​-2 വൈറസുമായി സാദൃശ്യം കാണിക്കുന്നതായും ശാസ്​ത്രജ്​ഞർ കണ്ടെത്തി.

Tags:    
News Summary - covid 19 Stray dogs and coronavirus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.