വാഷിങ്ടൺ: ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കോവിഡ്-19നു പുതിയ രണ്ട് ലക്ഷണങ്ങൾ കൂടി യു.എസ് മെഡിക്കൽ വിദഗ ്ധർ കണ്ടെത്തി. ഇടവിട്ടുള്ള വിറയൽ, കുളിര്, പേശിവേദന, തലവേദന, മണവും രുചിയും നഷ്ടപ്പെടൽ എന്നിവയാണ് പുതുതായി തിരിച്ചറിഞ്ഞ രോഗലക്ഷണങ്ങൾ.
യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെേൻറഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻറ് പ്രിവൻഷൻ ആണ് (സി.ഡി.സി) കോവിഡിെൻറ പുതിയ ലക്ഷണങ്ങൾ കണ്ടുപിടിച്ചത്. വൈറസ് ശരീരത്തിനകത്തെത്തി രണ്ടു മുതൽ 14 ദിവസത്തിനകം ഇൗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമെന്ന് ഡി.സി.സിയുടെ വെബ്സൈറ്റിൽ പറയുന്നു.
അസുഖം ബാധിച്ചവർക്ക് മിതമായും കഠിനമായും ഈ ലക്ഷണങ്ങൾ അനുഭവപ്പെടാം. എന്നാൽ, ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിൽ പുതിയ ലക്ഷണങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല.
പനി, ചുമ, ക്ഷീണം, വേദന, തൊണ്ടവേദന, വയറിളക്കം, മൂക്കൊലിപ്പ് എന്നിവയാണ് കോവിഡിെൻറ ലക്ഷണങ്ങളായി ലോകാരോഗ്യ സംഘടന പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.