കോവിഡ് ബാധിതരുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു; മരണസംഖ്യ 46,809

വാഷിങ്ടൺ: കോവിഡ് വൈറസ് ബാധയിൽ ലോകത്ത് മരണസംഖ്യ 46,000 കടന്നു. അവസാന കണക്ക് പ്രകാരം 46,809 പേർക്കാണ് ജീവൻ നഷ്ടമായത്. 9,32,605 പേരിൽ രോഗം കണ്ടെത്തിയിട്ടുണ്ട്. ചികിത്സയിൽ കഴിഞ്ഞിരുന്ന 1,93,177 പേർ രോഗമുക്തി നേടി.

അമേരിക്കയിൽ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് റിപ്പോർട്ട് ചെയ്തത്. 2,13,372 പേർക്ക് രോഗം സ്ഥിരീകരിച്ചു. 4,757 പേർ മരിക്കുകയും 8,474 പേർ സുഖം പ്രാപിക്കുകയും ചെയ്തു. വൈറസ് വ്യാപനം ഇനിയും കൂടാൻ സാധ്യതയെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഇറ്റലിയിലും സ്പെയിനിലും രോഗ ബാധിതർ ലക്ഷം കടന്നു. യഥാക്രമം 1,10,574ഉം 104,118ഉം പേർക്കാണ് നിലവിൽ രോഗമുള്ളത്. ഇറ്റലിയിൽ 13,155 പേരും സ്പെയിനിൽ 9,387 പേരും മരിച്ചു.

ചൈന-82,361, ജർമനി-77,872, ഫ്രാൻസ്- 57,749, ഇറാൻ- 47,593, യു.കെ- 29,865 എന്നിങ്ങനെയാണ് കോവിഡ് ബാധിതരുടെ രാജ്യം തിരിച്ചുള്ള കണക്ക്. ചൈനയിൽ 3,316ഉം ജർമനിയിൽ 920ഉം ഫ്രാൻസിൽ 4,043ഉം ഇറാനിൽ 3,036ഉം യു.കെയിൽ 2,357ഉം പേർ മരണപ്പെട്ടു.

ആഫ്രിക്കൻ വൻകരയിലും വൈറസ് ബാധ പടർന്നു പിടിക്കുകയാണ്. 5,856 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 201 പേർ മരിക്കുകയും 430 പേർ സുഖം പ്രാപിക്കുകയും ചെയ്തു.

സൗത്ത് ആഫ്രിക്കയാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ആഫ്രിക്കൻ രാജ്യം. 1,353 പേർക്ക്. 49 ആഫ്രിക്കൻ രാജ്യങ്ങൾ വൈറസിന്‍റെ ഭീതിയിലാണ്. അഞ്ച് രാജ്യങ്ങളിൽ കോവിഡ് വ്യാപനമില്ല.

Tags:    
News Summary - COVID 19 Death toll Increased to 46000 in World -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.