മരണം രണ്ട്​ ലക്ഷം കവിഞ്ഞു; രോഗബാധിതർ 30 ലക്ഷത്തിലേക്ക്​

ന്യൂയോർക്ക്​: ലോകത്ത്​ കോവിഡ്​ 19 ബാധിച്ച്​ മരിച്ചവരുടെ എണ്ണം 2,01,083 ആയി. കോവിഡ്​ കേസുകളുടെ എണ്ണം 28,88,240 ആയി ഉയർന ്നു. ഇതുവരെ 8,23,623​ പേരാണ്​ രോഗമുക്​തി നേടിയത്​. 53,194 പേർ മരിച്ച അമേരിക്ക തന്നെയാണ്​ നിലവിൽ ഏറ്റവും വലിയ കോവിഡ്​ ഹ ോട്​സ്​പോട്ട്​. കഴിഞ്ഞ 24 മണിക്കൂറിൽ യു.എസിൽ റിപ്പോർട്ട്​ ചെയ്​തത് 1001 പുതിയ മരണങ്ങളാണ്​.​

19,573 പേർക്ക്​ രോഗവും സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ വൈറസ്​ ബാധിതരുടെ എണ്ണം പത്ത്​ ലക്ഷത്തിലേക്കാണ്​ കുതിക്കുന്നത്​. നിലവിൽ 9,44,805 പേരാണ്​ അമേരിക്കയിൽ കോവിഡ്​ ബാധിച്ച്​ ആശുപത്രികളിൽ കഴിയുന്നത്​. ഒരു ലക്ഷത്തിലധികം പേർ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുമുണ്ട്​.

ഇംഗ്ലണ്ടാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട്​ ചെയ്യപ്പെട്ട രണ്ടാമത്തെ രാജ്യം. അവിടെ 813 പേർ മരിച്ചപ്പോർ 5000ത്തോളം പുതിയ കേസുകളും റിപ്പോർട്ട്​ ചെയ്യപ്പെട്ടു. ഫ്രാൻസിൽ ശനിയാഴ്ച കോവിഡ്​ മരണങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. യൂറോപ്പിലെ മറ്റ്​ രാജ്യങ്ങളായ സ്​പെയിൻ, ഇറ്റലി​ എന്നിവിടങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിൽ യഥാക്രമം 378, 415 മരണങ്ങളാണ്​ സംഭവിച്ചത്​. ഇരു രാജ്യങ്ങളിലും പുതിയ കേസുകളും നിരവധി റിപ്പോർട്ട്​ ചെയ്​തു. എന്നാൽ ജർമനി, തുർക്കി എന്നിവിടങ്ങളിൽ മരണം യഥാക്രമം 45, 106 എന്നിങ്ങനെയാണ്​. ഇറാനിൽ 76 പേരാണ്​ മരിച്ചത്​. 1,134 പേർക്ക്​ കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെ 5,650 പേർ രാജ്യത്ത്​ മരിച്ചിട്ടുണ്ട്​.

Tags:    
News Summary - covid 19 death reaches 2 lakhs-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.