കൊറോണ വൈറസ്​ സീസണുകളിൽ എത്തും; മുന്നറിയിപ്പുമായി യു.എസ്​ ശാസ്​ത്രജ്ഞർ

വാഷിങ്​ടൺ: കൊറോണ വൈറസ്​ ബാധ സീസണുകളിൽ ആവർത്തിക്കുമെന്ന മുന്നറിയിപ്പുമായി യു.എസ്​ ശാസ്​ത്രജ്ഞർ. കോവിഡ്​ 19 വൈറസിന്​ വാക്​സിൻ കണ്ടെത്തുകയാണ്​ ഇത്​ തടയാനുള്ള ഏകപോംവഴിയെന്നും യു.എസ്​ ശാസ്​ത്രജ്ഞർ വ്യക്​തമാക്കുന്നു.

ആൻറണി ഫൗസിയെന്ന​ ശാസ്​ത്രജ്ഞനാണ്​​ ഗവേഷണത്തിന്​ നേതൃത്വം നൽകിയത്​​​. ദക്ഷിണാഫ്രിക്കയുൾപ്പടെയുള്ള രാജ്യങ്ങളിൽ വൈറസ്​ വ്യാപനമുണ്ടാവുകയാണ്​​. ഈ രാജ്യങ്ങളിലെല്ലാം തണുപ്പുകാലം ആരംഭിക്കുകയാണ്​. ഇത്​ വൈറസ്​ ബാധ സീസണുകളിൽ ആവർത്തിക്കുമെന്നതി​​െൻറ സൂചനയാണെന്ന്​ അദ്ദേഹം പറഞ്ഞു.

കോവിഡ്​ 19 വൈറസ്​ ബാധ ലോകത്ത്​ പടർന്നു പിടിക്കുന്നതിനിടെയാണ്​ പുതിയ ഗവേഷണഫലവും പുറത്ത്​ വരുന്നത്​. ലോകത്ത്​ ഇതുവരെ 490,269 പേർക്കാണ്​ കോവിഡ്​ 19 സ്ഥിരീകരിച്ചിരിക്കുന്നത്​. 22,156 പേരാണ്​ രോഗബാധ മൂലം മരിച്ചത്​.

Tags:    
News Summary - Coronavirus Could Become Seasonal-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.