കോവിഡ്: അമേരിക്ക മലേറിയ മരുന്ന് പരീക്ഷിച്ച് തുടങ്ങി

വാഷിങ്​ടൺ ഡി.സി: കോവിഡ് ചികിത്സയ്ക്കായി ഇന്ത്യയിൽ നിന്ന് എത്തിച്ച മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ അ മേരിക്ക പരീക്ഷിച്ച് തുടങ്ങി. ടെന്നീസിലെ നാഷ് വില്ലയിലുള്ള വൻഡർബിൽറ്റ് യൂനിവേഴ്സിറ്റി മെഡിക്കൽ സെന്‍ററിലെ രോ ഗിയിലാണ് ആദ്യ പരീക്ഷണം നടക്കുന്നത്. രോഗികൾക്ക് എത്ര മാത്രം മരുന്ന് ഫലപ്രദമാണെന്ന് പരീക്ഷിക്കുകയാണെന്ന് നാഷ ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹെൽത്ത് അറിയിച്ചു.

കോവിഡ് രോഗിക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് 400 മില്ലി ഗ ്രാം വീതം രണ്ടു നേരമാണ് ദിവസവും നൽകുന്നത്. തുടർന്ന് 200 മില്ലി ഗ്രാം വീതം രണ്ടു നേരം അഞ്ച് ദിവസം നൽകുമെന്ന് അധികൃതർ അറിയിച്ചു.

രാജ്യത്തെ മെഡിക്കൽ റിസർച്ച് ഏജൻസിയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹെൽത്ത് യു.എസ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസ് വകുപ്പിന്‍റെ ഭാഗമാണ്.

അമേരിക്കയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 4,68,566 ആണ്. 16,691 പേർക്ക് ജീവൻ നഷ്ടമായി. 25,928 ആളുകൾ രോഗമുക്തി നേടി. ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 161,504 പേർ.

ന്യൂ ജെഴ്സി-51,027, മിഷിഗൻ-21,504, കാലിഫോണിയ-19,971 എന്നിവയാണ് കൂടുതൽ രോഗികളുള്ള സംസ്ഥാനങ്ങളുടെ കണക്ക്.

Tags:    
News Summary - Clinical trial of hydroxychloroquine for COVID treatment begins in America -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.