കോവിഡ്​ വാക്​സിൻ ഗവേഷണം  ചൈന ഹാക്ക്​ ചെയ്യുന്നു -യു.എസ്​

വാഷിങ്​ടൺ: കോവിഡ്​-19നെതിരായ യു.എസി​​െൻറ വാക്​സിൻ ഗവേഷണങ്ങൾ ചൈനീസ്​ ഹാക്കർമാർ മോഷ്​ടിക്കാൻ ശ്രമിക്കുന്നതായി യു.എസ്​ മാധ്യമങ്ങൾ. ഫെഡറൽ ബ്യൂറോ ഇൻവെസ്​റ്റിഗേഷൻ ഉദ്യോഗസ്​ഥരെയും സൈബർ വിദഗ്​ധരെയും ഉദ്ധരിച്ച്​ വാൾസ്​ട്രീറ്റ്​ ജേണലും ന്യൂയോർക്​ ടൈംസുമാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​. ചൈനീസ്​ സർക്കാരുമായി ബന്ധപ്പെട്ടവരാണ്​ ഹാക്കർമാരാണെന്ന്​ യു.എസ്​ ഉദ്യോഗസ്​ഥർ ആരോപിച്ചു.

കോവിഡ്​ വാക്​സിൻ സംബന്ധിച്ച ഗവേഷണവിവരങ്ങൾ ചോർത്താനാണ്​ ഹാക്കർമാർ ശ്രമിക്കുന്നത്​. ഇതിനു ​ശക്തമായ തിരിച്ചടി നൽകുമെന്നും യു.എസ്​ പ്രതികരിച്ചു. എന്നാൽ ആരോപണം ചൈനീസ്​ വിദേശകാര്യമന്ത്രാലയ വക്​താവ്​ നിഷേധിച്ചു.

കോവിഡ്​ വാക്​സിൻ ഗവേഷണരംഗത്ത്​ മറ്റേതൊരു രാജ്യത്തേക്കാളും ചൈന മുന്നേറിക്കൊണ്ടിരിക്കുകയാണ്​. ഒരു തെളിവുമില്ലാത്ത അടിസ്​ഥാനരഹിതമായ ആരോപണങ്ങളിലൂടെ ചൈനയെ നിരന്തരം ലക്ഷ്യം വെക്കുന്നത്​ ധാർമികപരമല്ലെന്ന്​ ചൈനീസ്​ വക്​താവ്​ ഴാവോ ലിജിയൻ പ്രതികരിച്ചു.

കോവിഡിനെതിരെ പോരാട്ടത്തിലേർപ്പെട്ട ആരോഗ്യപ്രവർത്തകർക്കു നേരെ മറ്റു രാജ്യങ്ങൾ സൈബർ ആക്രമണം നടത്തുന്നതായി യു.എസും ബ്രിട്ടനും നേരത്തേയും ആരോപിച്ചിരുന്നു. മെഡിക്കൽ റിസർച്ച്​ ഓർഗനൈസേഷ​​െൻറയും ആരോഗ്യസുരക്ഷ സമിതിയുടെയും പാസ്​വേഡുകൾ കവരാൻ ഹാക്കർമാർ ശ്രമംനടത്തിയതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന്​ ബ്രിട്ട​​െൻറ നാഷനൽ സൈബർ സുരക്ഷകേന്ദ്രവും യു.എസ്​ സൈബർസെക്യൂരിറ്റിയും വെളിപ്പെടുത്തിയിരുന്നു.

Tags:    
News Summary - Chinese Hackers Trying To Steal COVID-19 Vaccine Work Data - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.