വാഷിങ്ടൺ: ചൈനക്കെതിരെ വ്യാപാരയുദ്ധം കൂടുതൽ ശക്തമാക്കുന്നതിെൻറ സൂചനയുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. യു.എസിലേക്ക് ഇറക്കുമതിചെയ്യുന്ന എല്ലാ ഉൽപന്നങ്ങൾക്കും തീരുവ ചുമത്തുമെന്ന് ട്രംപ് അറിയിച്ചു.
2017ൽ ചൈനയിൽനിന്ന് യു.എസിലെത്തിയത് 50500 കോടി ഡോളറിെൻറ ഉൽപന്നങ്ങളാണ്. ഇത്രയും കോടിയുടെ ചൈനീസ് ഉൽപന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ താൻ തയാറാണെന്നാണ് ട്രംപ് അറിയിച്ചത്. ചൈനയിൽ പ്രവർത്തിക്കുന്ന യു.എസ് കമ്പനികളിലേക്ക് സാേങ്കതിക വിദ്യ കൈമാറ്റം ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്തും.
നേരത്തേ തീരുവ ചുമത്തിയ യു.എസ് നീക്കത്തിനെതിരെ ചൈനയും അതേ നാണയത്തിൽ തിരിച്ചടിച്ചിരുന്നു. അതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ‘‘ഞങ്ങളോടു കളിക്കരുതെന്ന് നിങ്ങളോട് നേരത്തേ പറഞ്ഞിട്ടുണ്ട്. കാരണം നിങ്ങളേക്കാൾ ഞങ്ങളാണ് കരുത്തർ’’-ട്രംപ് ചൈനയെ സൂചിപ്പിച്ച് സി.എൻ.ബി.സി നെറ്റ്വർകിനോട് പറഞ്ഞു. 50,000 കോടി ഡോളറിെൻറ ഉൽപന്നങ്ങൾക്ക് മേലിലും തീരുവ ചുമത്താനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. ഞാൻ രാഷ്ട്രീയം കളിക്കുകയല്ല. ഞങ്ങളുടെ രാജ്യത്തിെൻറ നന്മക്കായാണിതെല്ലാം. ഇതുവരെ ചൈന ഞങ്ങളെ കബളിപ്പിക്കുകയായിരുന്നു -ട്രംപ് കൂട്ടിച്ചേർത്തു.
ചൈനയും യു.എസും തമ്മിലുള്ള വ്യാപാരയുദ്ധം മൂലം ആേഗാള സാമ്പത്തിക വ്യവസ്ഥക്ക് കോടിക്കണക്കിന് ഡോളറുകളുടെ നഷ്ടം ഉണ്ടാകുമെന്ന് ഇൗ വാരാദ്യം െഎ.എം.എഫ് മുന്നറിയിപ്പു നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.