വാഷിങ്ടൺ: കാലഘട്ടത്തിലെ ഏറ്റവും വലിയ തന്ത്രപ്രധാന വെല്ലുവിളി ചൈനയിൽ നിന്നാണെന ്ന് പെൻറഗൺ. ഈ സാഹചര്യത്തിൽ ഇന്തോ-പസഫിക് മേഖലയിൽ അമേരിക്കൻ സാന്നിധ്യം ശക്തമാ ക്കണം. അമേരിക്കൻ സൈന്യം മേഖലയിൽ കൂടുതൽ സജീവമാകുന്നതിലൂടെ ആഗോള വ്യാപാരമേഖലയ ിൽ ശക്തമായ സാന്നിധ്യമാകാം. നിക്ഷേപകരിൽ ആത്മവിശ്വാസം വർധിപ്പിക്കാനും സാമ്പത്തിക രംഗത്ത് മത്സരത്തിനും സഹായകമാകുമെന്ന് അമേരിക്കൻ ആർമി സെക്രട്ടറി റയാൻ ഡി. മക്കാർത്തി പറഞ്ഞു.
‘മലാക്ക കടലിടുക്കിലൂടെയാണ് ആേഗാള മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ 60 ശതമാനവും ഒഴുകുന്നത്. ആഗോളതലത്തിൽതന്നെ ചൈന സൈനികവത്കരണം നടത്തുകയാണ്. ഈ കാലഘട്ടത്തിലെ വൻ ശക്തികൾ തമ്മിെല മത്സരത്തിൽ അമേരിക്കയുടെ ഏറ്റവും വലിയ തന്ത്രപ്രധാന എതിരാളി ചൈനയാണ്’ ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ചർച്ചയിൽ റയാൻ ഡി. മക്കാർത്തി വ്യക്തമാക്കി.
സംഘർഷം ഒഴിവാക്കാൻ അമേരിക്കൻ സൈന്യം മേഖലയിൽ ശക്തമായ ഇടപെടൽ നടത്തുകയും ആവശ്യമെങ്കിൽ സംഘർഷത്തിൽ വിജയിക്കുകയും വേണം- മക്കാർത്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.