അപ്പോസ്തോലിക സന്ദർശനം: കാതോലിക്കാ ബാവ ആഗസ്റ്റ് 28ന് ലോസ് ഏഞ്ചൽസിൽ

ലോസ് ഏഞ്ചൽസ്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവക്ക് ആഗസ്റ്റ് 28ന് അമേരിക്കയിലെ ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകും. എട്ട്  ദിവസം നീണ്ടു നിൽക്കുന്ന അപ്പോസ്തോലിക സന്ദർശനത്തിനായാണ് അദ്ദേഹം എത്തുന്നത്.

സൗത്ത് വെസ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രാപോലീത്ത ഡോ: സഖറിയാസ്  മാർ അപ്രേം, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, ലോസ് ഏഞ്ചൽസ്‌ സ​​െൻറ് തോമസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ.യോഹന്നാൻ പണിക്കർ,  ലോസ് ഏഞ്ചൽസ് സാൻ ഫെർണാണ്ടോ വാലി സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക മാനേജിങ് കമ്മറ്റി അംഗങ്ങളും, വൈദികരും ഭദ്രാസന കൗൺസിൽ അംഗങ്ങളും വിശ്വാസികളും ചേർന്നാണ് അദ്ദേഹത്തെ  സ്വീകരിക്കുക.

സെപ്റ്റംബർ ഒന്നാം തീയതി സ​​​െൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയത്തിൽ നടക്കുന്ന കാതോലിക്കാദിന സമ്മേളനത്തിൽ കാതോലിക്ക ബാവ അദ്ധ്യക്ഷത വഹിക്കും. പ്രളയദുരന്തത്തില്‍ പാര്‍പ്പിടം നഷ്ടപ്പെട്ടവരില്‍ അര്‍ഹരായ 1000 പേര്‍ക്ക് ഭവന പുനർനിര്‍മ്മാണ സഹായം നല്‍കും. സഭയുടെ സേവനവിഭാഗമായ ആര്‍ദ്രയുടെ ആഭിമുഖ്യത്തില്‍ 1000 നിര്‍ധന കുടുംബങ്ങളെ ഉള്‍പ്പെടുത്തി ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കും. പ്രളയദുരിത ബാധിതര്‍ക്ക് സഭാ വക ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സാസഹായം നല്‍കും. 

സഭയുടെ സഹായ കേന്ദ്രമായ വിപാസനയുടെ നേതൃത്വത്തില്‍ കൗണ്‍സലിങ് സഹായം ഏര്‍പ്പെടുത്തും. സഭയിലെ മേല്പട്ടക്കാരും വൈദികരും ജീവനക്കാരും ഒരു ദിവസത്തെ വരുമാനമെങ്കിലും സഭയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. 

കാതോലിക്കാ ദിന പിരിവും പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഇടവകളിൽ നിന്ന് സമാഹരിക്കുന്ന സംഭാവനകളും കാതോലിക്കാ ബാവ സ്വീകരിക്കും. ഫിനാൻസ് കമ്മറ്റി പ്രസിഡണ്ട് ജോഷ്വ മാർ നിക്കോദീമോസ്, സൗത്ത് വെസ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രാപോലീത്ത ഡോ സഖറിയാസ് മാർ അപ്രേം, വൈദിക ട്രസ്റ്റീ ഫാ.ഡോ. എം. ഒ. ജോൺ, അൽമായ ട്രസ്റ്റീ ജോർജ്ജ് പോൾ, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ എന്നിവർ ഭദ്രാസന മീറ്റിങ്ങിൽ പങ്കെടുക്കും. ഹ്രസ്വ സന്ദർശനത്തിന് ശേഷം സെപ്റ്റംബർ നാലിന് ചൊവ്വാഴ്ച കാതോലിക്കാ ബാവാ കേരളത്തിലേക്ക് മടങ്ങും.


 

Tags:    
News Summary - catholic bava- USA visit- world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.