Posted On
date_range Updated On
date_range ബ്രസീൽ പ്രസിഡൻറിെൻറ കോവിഡ് വിരുദ്ധ ട്വീറ്റുകൾ നീക്കി
സാവോപോളോ: കോവിഡ് വ്യാപനം തടയുന്നതിനുള്ള ഐസൊലേഷനെ ചോദ്യംചെയ്ത ബ്രസീൽ പ്രസിഡൻറ് ജയ്ർ ബൊൽസൊനാരോ യുടെ ട്വീറ്റുകൾ ട്വിറ്റർ നീക്കി. സമൂഹ മാധ്യമ നിയമം ലംഘിച്ച ട്വീറ്റുകളാണിതെന്നു കണ്ടാണ് ട്വിറ്ററിെൻറ നടപടി.
ആളുകൾ കൂടിച്ചേരുന്നത് വിലക്കിയ ഗവർണർമാരുടെ നടപടി പരിഹാസ്യമാണെന്നും രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥ തകരാനേ ഇതു കാരണമാകൂ എന്നുമായിരുന്നു തീവ്രവലതുപക്ഷ നേതാവിെൻറ ട്വീറ്റ്. നിരീക്ഷണം തുടർന്നാൽ രോഗം ബാധിച്ചായിരിക്കില്ല, പട്ടിണി കിടന്നാവും നിങ്ങൾ മരിക്കുകയെന്നായിരുന്നു രണ്ടാമത്തെ ട്വീറ്റ്.
ലോക്ഡൗൺ ഇങ്ങനെ തുടർന്നാൽ തൊഴിലില്ലായ്മ രൂക്ഷമാകും. വെനിസ്വേലയിലെ പോലെ വരുംകാലങ്ങളിൽ പോലും പരിഹാരം കാണാനാവാത്ത രീതിയിലേക്ക് മോശമാകുകയും ചെയ്യുമെന്ന് ട്വീറ്റുകളിലൂടെ ബ്രസീൽ പ്രസിഡൻറ് ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.