സാവോപോളോ: ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീൽ പുതിയ കോവിഡ് വ്യാപന കേന്ദ്രമാവുന്നു. ബ്രസീലിൽ 24 മണിക്കൂറിനിടെ 881 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഇതോടെ കോവിഡിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 12,400 ആയി. രോഗബാധിതരുടെ എണ്ണം 1,77,589 ഉം. രോഗബാധിതരുടെ എണ്ണത്തിൽ ജർമനിയെയും ഫ്രാൻസിനെയും മറികടന്നിരിക്കയാണ് ബ്രസീൽ.
ഏതാനും ദിവസങ്ങൾക്കിടെയാണ് ബ്രസീലിൽ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്നത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുേമ്പാഴും ലോക്ഡൗണിനെതിരെയാണ് പ്രസിഡൻറ് ജയ്ർ ബൊൽസൊനാരോ.
കോവിഡിനെക്കാളും വലിയ പ്രതിസന്ധിയാണ് വിപണി അടച്ചിടുന്നതു മൂലമെന്നാണ് ബൊൽസൊനാരോയുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.