ഇന്ത്യയുടെ ചന്ദ്രയാനെ കണ്ടോ? ബഹിരാകാശ യാത്രികനോട് ബ്രാഡ് പിറ്റ്

വാഷിങ്ടൺ: ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ രണ്ടിലെ വിക്രം ലാൻഡറിനെ കണ്ടോയെന്ന് നടനും നിർമാതാവുമായ ബ്രാഡ് പിറ്റ് . അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസക്കാരനായ അമേരിക്കൻ ബഹിരാകാശ യാത്രികൻ നിക്ക് ഹേഗിനോടാണ് ബ്രാഡ് പിറ്റ് ഫോൺ സംഭാഷണത്തിനിടെ വിക്രം ലാൻഡറിനെ കുറിച്ച് തിരക്കിയത്.

ബഹിരാകാശത്ത് താഴ്ന്ന ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന മനുഷ്യനിർമിത പേടകമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. ഇവിടുത്തെ ജീവിതത്തെ കുറിച്ചും ഭാരമില്ലായ്മയെക്കുറിച്ചുമൊക്കെ ബ്രാഡ് പിറ്റ് ചോദിക്കുന്നുണ്ട്. അതിനിടെയാണ് ചന്ദ്രയാനെ കണ്ടോ എന്ന് ചോദിച്ചത്. ഇല്ല എന്നായിരുന്നു ഹേഗിന്‍റെ മറുപടി.

ബ്രാഡ് പിറ്റ് അഭിനയിക്കുന്ന അഡ് അസ്ട്ര എന്ന സിനിമയുടെ പ്രചാരണത്തിന്‍റെ ഭാഗമായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസക്കാരുമായി സംവദിച്ചത്. ചിത്രത്തിൽ ബഹിരാകാശ യാത്രികന്‍റെ വേഷമാണ് ബ്രാഡ് പിറ്റിന്. 20 മിനിറ്റോളം ബ്രാഡ് പിറ്റ് വീഡിയോ കോളിലൂടെ നിക്ക് ഹേഗുമായി സംസാരിക്കുന്നുണ്ട്. പരിപാടി നാസ ടി.വി സംപ്രേഷണം ചെയ്തു.

നിക്ക് ഹേഗിനെ കൂടാതെ മറ്റ് രണ്ട് അമേരിക്കക്കാരും രണ്ട് റഷ്യക്കാരും ജപ്പാനിൽ നിന്നുള്ള ഒരാളും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ട്.

ജൂലൈ 22ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 2 പേടകത്തിലെ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം സെപ്റ്റംബർ ഏഴിന് ചന്ദ്രനിലെ സോഫ്റ്റ് ലാൻഡിങ്ങിൽ നഷ്ടമായിരുന്നു.

Tags:    
News Summary - Brad Pitt Phones Astronaut, Asks "Did You Spot Indian Moon Lander"?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.