വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരെ സെനറ്റിൽ നടക്കുന്ന ഇം പീച്ച്മെൻറ് വിചാരണയിൽ തെളിവ് നൽകാൻ തയാറാണെന്ന് മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാ വ് ജോൺ ബോൾട്ടൺ. മാസങ്ങൾക്കു മുമ്പ് ട്രംപ് പുറത്താക്കിയ ജോൺ ബോൾട്ടെൻറ നിലപാട് ഇംപീച്ച്മെൻറ് വിചാരണയെ പുതിയ തലത്തിൽ എത്തിച്ചിട്ടുണ്ട്. തെൻറ സാക്ഷ്യപ്പെടുത്തലിന് സെനറ്റ് ഉത്തരവിടുകയാണെങ്കിൽ തയാറാണെന്നാണ് 71കാരനായ ബോൾട്ടൻ വ്യക്തമാക്കിയത്.
യുക്രെയ്ൻ വിഷയവുമായി ബന്ധപ്പെട്ട വകുപ്പുകൾ ഇംപീച്ച്മെൻറിൽ ഉൾപ്പെടുത്തി പ്രതിനിധിസഭ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റി. ഇപ്പോൾ ഇത് സെനറ്റിെൻറ പരിഗണനയിലാണ്. തെൻറ സാക്ഷ്യപ്പെടുത്തൽ വീണ്ടും വിഷയമാകുകയാണെങ്കിൽ പരമാവധി ഏറ്റവും മികച്ച രീതിയിൽ തെളിവ് നൽകാൻ തയാറാണ്. ശ്രദ്ധാപൂർവമായ പഠനത്തിെൻറ ഗൗരവമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ പൗരൻ, സുരക്ഷ ഉപദേഷ്ടാവ് എന്നീ നിലകളിൽ തെൻറ ഉത്തരവാദിത്തങ്ങൾ ഭംഗിയോടെ നിർവഹിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ബോൾട്ടൻ പറഞ്ഞു.
ഇംപീച്ച്മെൻറിന് വിധേയനാകുന്ന മൂന്നാമത്തെ അമേരിക്കൻ പ്രസിഡൻറായ ട്രംപിെൻറ പാർട്ടിയായ റിപ്പബ്ലിക്കൻസിനാണ് സെനറ്റിൽ ഭൂരിപക്ഷമെന്നതിനാൽ നീതിപൂർവകമായ വിചാരണ നടക്കില്ലെന്ന ആക്ഷേപം ഡെമോക്രാറ്റുകൾ ഉന്നയിച്ചിട്ടുണ്ട്. ട്രംപിനെതിരായ ആരോപണങ്ങളെല്ലാം സെനറ്റിലെ റിപ്പബ്ലിക്കൻ നേതാവ് മിച് മക്കോണൽ നിഷേധിച്ചിരുന്നു. ഇംപീച്ച്മെൻറ് വിചാരണക്കിടെ ബോൾട്ടെൻറ സാക്ഷ്യം ഉൾപ്പെടുത്തണമെന്ന് ഡെമോക്രാറ്റ് നേതാവ് ചക്ക് ഷൂമെർ ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രെയ്നുമായുള്ള ട്രംപിെൻറ ഇടപാടുകളുടെ വ്യക്തമായ സാക്ഷ്യം ബോൾട്ടനിൽനിന്ന് ലഭിക്കുമെന്നും ഷുമെർ പറയുന്നു. അതേസമയം, 1999ൽ നടത്തിയ ഇംപീച്ച്മെൻറ് രീതികൾ പിന്തുടരുമെന്നാണ് മക്കോണൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.