കാലിഫോർണിയ: വീട്ടിലെ മേശയുടെ വലിപ്പ് വീണ് കുഞ്ഞ് മരിച്ച സംഭവത്തിൽ ആഗോള ഫർണി ച്ചർ നിർമാതാക്കളായ ‘ഐക’ മാതാപിതാക്കൾക്ക് 46 ദശലക്ഷം ഡോളർ (333 കോടി രൂപ) നഷ്ടപരിഹാ രം നൽകും. കാലിഫോർണിയയിലുള്ള കുടുംബത്തിനാണ് സ്വീഡിഷ് കമ്പനിയായ ‘ഐക’ നഷ്ടപരിഹാരം നൽകുന്നത്.
2017ലാണ് സുരക്ഷ സംവിധാനങ്ങൾ കുറഞ്ഞ ഡ്രസിങ് മേശയുടെ 32 കി.ഗ്രാം ഭാരമുള്ള വലിപ്പ് 76 സെൻറി മീറ്റർ ഉയരത്തിൽനിന്നാണ് രണ്ട് വയസ്സുള്ള ജോസഫ് ഡുദെകിെൻറ ദേഹത്തുവീണത്. നേരേത്ത ഇത്തരം മൂന്ന് അപകടങ്ങളിൽ കുഞ്ഞുങ്ങൾ മരിച്ചതോടെ 2016ൽ തന്നെ കമ്പനി ഇൗ ഉൽപന്നം വിപണിയിൽനിന്ന് പിൻവലിച്ചിരുന്നു.
നഷ്ടപരിഹാര തുകയിൽനിന്ന് ഒരു ദശലക്ഷം ഡോളർ കുഞ്ഞുങ്ങളുടെ സുരക്ഷക്കായി പ്രവർത്തിക്കുന്ന സംഘടനകൾക്ക് സംഭാവനയായി നൽകുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.