വ​ധ​ശി​ക്ഷ​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്ന്​ നി​രോ​ധി​ച്ച്​ യു.എസ്​ ജ​ഡ്​​ജി

വാഷിങ്ടൺ: യു.എസ് സംസ്ഥാനമായ അർകൻസാസിൽ വധശിക്ഷക്ക് ഉപയോഗിക്കുന്ന മരുന്നുകളിലൊന്ന് താൽക്കാലികമായി നിരോധിച്ച് ജഡ്ജി ഉത്തരവിറക്കി. വെകുറോണിയം ബ്രോമൈഡ് എന്ന മരുന്നാണ് നിരോധിച്ചത്. പുലാസ്കി കൗണ്ടി സർക്ക്യൂട്ട് ജഡ്ജി വെൻഡൽ ഗ്രിഫനിേൻറതാണ് വിധി. ഏഴുപേരെ വധശിക്ഷക്കു വിധിക്കാനിരിക്കെയാണ് തീരുമാനം.

വധശിക്ഷക്ക് ഉപയോഗിക്കാനല്ല മരുന്ന് നിർമിച്ചതെന്ന കമ്പനിയുടെ വാദത്തെ തുടർന്നാണ് ഉത്തരവിറക്കിയത്. വൈദ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് ജയിലിൽ മരുന്ന് ലഭ്യമാക്കിയതെന്ന് മരുന്നുകമ്പനി പറഞ്ഞു. വധശിക്ഷക്ക് ഉപയോഗിക്കുന്നതിനെ തുടർന്ന് യൂറോപ്പിൽ തങ്ങളുടെ മരുന്ന് വിൽക്കാൻ സാധിക്കാതെ വരുമെന്നും കമ്പനി ആശങ്കയറിയിച്ചു. തിങ്കളാഴ്ച വിഷം കുത്തിവെക്കാനിരുന്ന ഒരാളുടെ വധശിക്ഷ ആർകൻസോ സുപ്രീംകോടതി മാറ്റിവെച്ചതിനു പിന്നാലെയാണ് ഉത്തരവു വന്നത്. മരുന്നി​െൻറ കാലാവധി ഇൗ മാസം അവസാനിക്കുന്നതിനു മുമ്പ് വധശിക്ഷ നടപ്പാക്കാനായിരുന്നു അധികൃതരുെട തീരുമാനം.

Tags:    
News Summary - Arkansas judge blocks state from using lethal drug

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.