ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ രണ്ടു നില പാർപ്പിട സമുച്ചയത്തിന് തീപിടിച്ച് ആറു കുട്ടികൾ ഉൾപ്പെടെ എട്ടു പേർ മരിച്ചു. ഒരു കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അഗ്നി ശമന സേനാംഗത്തിനും പരിക്കേറ്റിട്ടുണ്ട്.
തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. എന്നാൽ ജൂണിൽ നടന്ന പരിശോധനയിൽ കെട്ടിടം അപകടകരമായ അവസ്ഥയിലാണെന്ന് അധികൃതർ കണ്ടെത്തിയിരുന്നു.
അതേസമയം, വീടിന് തീപിടിച്ചുവെന്നറിഞ്ഞ ഒരു സ്ത്രീയാണ് സമീപവാസികളായ നിരവധി പേരെ രക്ഷിച്ചതെന്ന് അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. തീപിടിക്കുന്നത് കണ്ട ഉടൻ അവർ സമീപത്തെ മുറികളിലെല്ലാം ചെന്ന് വിവരം പറഞ്ഞു. ഇതു വഴി നിരവധി പേരുടെ ജീവനാണ് രക്ഷിക്കാനായതെന്നും അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.