കോവിഡ് 19: അമേരിക്ക പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

വാഷിങ്ടൺ: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അമേരിക്ക പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ഉപരിസഭയായ സെനറ്റ് ആണ് പാക്കേജ് സംബന്ധിച്ച ബിൽ പാസാക്കിയത്.

സൗജന്യ കോവിഡ് പരിശോധന, 500 ജീവനക്കാരുള്ള കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് രണ്ടാഴ്ചത്തെ അധിക ചികിത്സാ അവധി, തൊഴിലില്ലായ്മ ഇൻഷുറൻസിന് പുതിയ ആനുകൂല്യങ്ങൾ, ചെറുകിട കച്ചവടങ്ങൾക്ക് നികുതി ഇളവ് തുടങ്ങിയവ ബില്ലിൽ ഉൾപ്പെടുന്നു.

രണ്ടാഴ്ചക്കുള്ളിൽ 10 ലക്ഷം കോടിയുടെ സമഗ്ര സാമ്പത്തിക പാക്കേജ് പ്രവർത്തിക്കമാക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയിൽ കോവിഡ് വൈറസ് ബാധയിൽ 135 പേർ മരണപ്പെട്ടിരുന്നു. 8000 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Latest Video

Full View
Tags:    
News Summary - American Senate Pass Special Economic Package in Covid 19 -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.