അലാസ്​കയിൽ ഭൂകമ്പം; വൻ നാശനഷ്​ടം

ആൻകറേജ്​: അമേരിക്കയിലെ അലാസ്​കയിൽ വലിയ നഗരങ്ങളിലൊന്നായ ആൻകറേജ്​ വൻ ഭൂകമ്പം. റിക്​ടർ സ്​കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ്​ ഉണ്ടായത്​. ഭൂകമ്പത്തെ തുടർന്ന്​ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്​. അതേസമയം, ഭൂകമ്പത്തിൽ ആളപായമുള്ളതായി റിപ്പോർട്ടുകളില്ല.

ആൻകറേജിൽ നിന്ന്​ 11 കിലോ മീറ്റർ പടിഞ്ഞാറാണ്​ ഭൂകമ്പത്തി​​​െൻറ പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്​ ശേഷം തുടർ ചലനങ്ങളും ഉണ്ടായി. 40 തുടർ ചലനങ്ങളുണ്ടായതായി യു.എസ്​ ജിയോളജി വകുപ്പ്​ അറിയിച്ചു. 4.0 മുകളിൽ തീവ്രത രേഖപ്പെടുത്തിയ 10 തുടർ ചലനങ്ങളും 5.0 മുകളിൽ തീവ്രവത രേ​ഖപ്പെടുത്തിയ മൂന്ന്​ ചലനങ്ങളും ഉണ്ടായി. ഏകദേശം മൂന്ന്​ ലക്ഷം പേർ താമസിക്കുന്ന മേഖലയാണ്​ ആൻകറേജ്​.

ഭൂകമ്പത്തിന്​ പിന്നാലെ കീനായ്​ പെനിൻസുല തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്​ നൽകി. യു.എസി​ലെയും വടക്കേ അമേരിക്കയിലെയും മറ്റ്​ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്​ നൽകണോമോയെന്ന കാര്യം പരിശോധിച്ച്​ വരികയാണെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Alaska earthquake: Anchorage rocked by aftershocks-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.