തീവ്രവാദത്തിനെതിരെ ഒറ്റക്ക് പോരാടുമെന്ന് പാകിസ്താന്​ യു.എസിന്‍െറ മുന്നറിയിപ്പ്

വാഷിങ്ടന്‍: തീവ്രവാദസംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന പാകിസ്താന് യു.എസ് മുന്നറിയിപ്പ്. തീവ്രവാദ സംഘങ്ങള്‍ക്കെതിരെ നടപടിയെടുത്തില്ളെങ്കില്‍ തനിച്ചു പോരാടുമെന്ന്  ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നത് തടയാന്‍ നേതൃത്വം നല്‍കുന്ന ആക്ടിങ് അണ്ടര്‍ സെക്രട്ടറി ആദം സൂബിന്‍ വ്യക്തമാക്കി. ഭീകര സംഘടനകള്‍ക്കെതിരെ പാകിസ്താന്‍ നടപടിയെടുക്കണം.

ഇക്കാര്യത്തില്‍ പാകിസ്താനെ സഹായിക്കാനും തയാറാണ്. ഇതൊക്കെ മറികടന്ന് ഭീകരവാദികള്‍ക്ക് പിന്തുണയും സാമ്പത്തിക സഹായവും നല്‍കുന്നത് തുടര്‍ന്നാല്‍ ശക്്തമായ നടപടിയെടുക്കുമെന്നും  ആദം മുന്നറിയിപ്പ് നല്‍കി.

ഭീകരവാദത്തിന് പാകിസ്താന്‍തന്നെ നിരവധി തവണ ഇരയായിട്ടുണ്ട്. സ്കൂളുകള്‍, മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങി നിരവധി ഇടങ്ങളില്‍ പല തവണ ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളില്‍ ഭീകരര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍നിന്നു പാകിസ്താന്‍ പിന്നോട്ടുപോയി. ഐ.എസിനെ ഭീകരസംഘമായി വലിയ നേട്ടമാണെന്നും ആദം സൂബിന്‍ ചൂണ്ടിക്കാട്ടി.

തെഹ്രീകെ താലിബാനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോഴും പാക് ചാരസംഘടനയായ ഐ.എസ്.ഐ തീവ്രവാദ സംഘടനകള്‍ക്ക് ഇപ്പോഴും സഹായം നല്‍കുന്നത് തുടരുകയാണെന്നും സുബിന്‍ ആരോപിച്ചു

Tags:    
News Summary - Adam Szubin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.