ഒാട്ടവ: കനേഡിയൻ നഗരമായ ടൊറേൻറായിലെ ഇന്ത്യൻ റസ്റ്റാറൻറിലുണ്ടായ സ്ഫോടനത്തിൽ 15 പേർക്ക് പരിക്ക്. മിസിസാഗയിലെ ബോംബെ ഭേൽ റസ്റ്റാറൻറിലാണ് സ്ഫോടനം നടന്നത്. വ്യാഴാഴ്ച രാത്രി 10.30 ഒാടെയാണ് സംഭവം.
സ്ഫോടന കാരണം വ്യക്തമല്ല. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. അജ്ഞാതരായ രണ്ടു പേർ സ്ഫോടനവസ്തുക്കളുമായി റസ്റ്റാറൻറിനുള്ളിലേക്ക് പോകുന്നതിെൻറ ചിത്രം പൊലീസിനു ലഭിച്ചിട്ടുണ്ട്. കൃത്യത്തിനുശേഷം ഇവർ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കാനഡയിലെ ആറാമത്തെ വലിയ നഗരമാണ് മിനിസാഗ. സംഭവത്തിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അപലപിച്ചു. ടൊറേൻറായിലെ കോൺസുൽ ജനറലുമായും കാനഡയിലെ ഇന്ത്യൻ ഹൈകമീഷണറുമായും സ്ഫോടനത്തിെൻറ വിവരങ്ങൾ ആരാഞ്ഞിട്ടുണ്ടെന്നും അവർ ട്വീറ്റ് ചെയ്തു.
ആക്രമണം നടക്കുേമ്പാൾ റസ്റ്റാറൻറിൽ എത്രേപരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.