കൈറോ: ഏഴു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ യു.എസ് ഭരണകൂടം തുടങ്ങി. ഇതിന്‍െറ ഭാഗമായി, അമേരിക്കയിലേക്കുള്ള ആറു യാത്രക്കാരെ കൈറോ വിമാനത്താവളത്തില്‍ തടഞ്ഞു. അഞ്ചു പേര്‍ ഇറാഖില്‍ നിന്നുള്ളവരും ഒരാള്‍ യമന്‍ പൗരനുമാണ്.
ഈജിപ്ത് എയര്‍ വിമാനത്തില്‍ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തിലേക്ക് പോകാനിരുന്നവരെയാണ് തടഞ്ഞത്. ആറു പേര്‍ക്കും അമേരിക്കയുടെ അഭയാര്‍ഥി പദ്ധതി പ്രകാരമാണോ വിസ അനുവദിച്ചതെന്ന് അറിയില്ളെന്ന് യു.എസ് അഭയാര്‍ഥി ഏജന്‍സി വക്താവ് പ്രതികരിച്ചു.
ഇറാഖ്, സിറിയ, ഇറാൻ, സുഡാൻ, ലിബിയ, സോമാലിയ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് മൂന്ന് മാസത്തേക്ക് അമേരിക്കയിൽ പ്രവേശിക്കുന്നത് വിലക്കുന്ന ബില്ലിലാണ് ഇന്ന് പ്രസിഡൻറ് െഡാണാൾഡ് ട്രംപ് ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.