വാഷിങ്ടൺ: യു.എസിലെ കോളിയർ വില്ലിൽ ക്രിസ്മസിന് രണ്ടുദിവസം മുമ്പുണ്ടായ തീപിടി ത്തത്തിൽ ഇന്ത്യൻ വംശജരായ സഹോദരങ്ങൾ ഉൾപ്പെടെ നാലു പേർ മരിച്ചു. കാരി കുഡ്രയിറ്റ് എന്ന സ് ത്രീയും തെലങ്കാന സ്വദേശികളായ ഷാരോൺ(17), ജോയ്(15), ആരോൺ(14) എന്നിവരുമാണ് മരിച്ചത്.
തെല ങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ നേരേദുഗൊമ്മുവിലെ ശ്രീനിവാസ് നായ്ക്-സുജാത ദമ്പതികളുടെ മക്കളാണിവർ. ടെന്നസിയിൽ താമസിക്കുന്ന കാരി കുഡ്രയിറ്റിെൻറ വീട്ടിൽ ക്രിസ്മസ് ആഘോഷത്തിനെത്തിയ നായ്ക് കുടുംബത്തിലെ കുട്ടികളാണിവരെന്ന് കോളിയർ വില്ലി ബൈബിൾ ചർച്ച് പറഞ്ഞു. ഇന്ത്യയിൽനിന്നുള്ള മതപ്രചാരകരാണ് നായ്ക് കുടുംബം. ഡിസംബർ 23ന് രാത്രി 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്.
മൂന്നു കുട്ടികൾക്കൊപ്പം കുടുംബാംഗങ്ങൾ ക്രിസ്മസ് ആഘോഷിക്കുന്നതിനിടെയാണ് അപകടം. 20-30 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും നാലുപേരെയും രക്ഷിക്കാനായില്ല. തീപിടിത്തത്തിെൻറ കാരണം അജ്ഞാതമാണ്. പൊള്ളലേറ്റ കാരിയുടെ ഭർത്താവ് ഡാനി, മകൻ കോൾ എന്നിവർ ചികിത്സയിലാണ്. യു.എസിൽ പാസ്റ്ററായിരുന്ന ശ്രീനിവാസ് കഴിഞ്ഞവർഷമാണ് തെലങ്കാനയിലേക്ക് തിരിച്ചെത്തിയത്. ഫ്രഞ്ച് ക്യാമ്പ് അക്കാദമിയിലെ പഠനത്തിനായാണ് കുട്ടികൾ യു.എസിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.