ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച്​ 25 മരണം

ഗ്വാട്ടിമാല സിറ്റി: സെൻട്രൽ അമേരിക്കയിലെ ഗ്വാട്ടിമാല സിറ്റിയിൽ കഴിഞ്ഞ ദിവസമുണ്ടായ അഗ്നിപർവ്വത സ്​ഫോടനത്തിൽ 25 മരണം. 20 ​േപർക്ക്​ പരി​ക്കേൽക്കുകയും ചെയ്​തു. പരിക്കേറ്റവരിൽ പലർക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്​. ഏറെ പേരെ കാണാതായിട്ടുണ്ട്​. 2000ത്തോളം പേരെ സമീപ പ്രദേശത്തു നിന്ന്​ ഒഴിപ്പിച്ചു. 

ഫ്യൂഗോ അഗ്നിപർവ്വതമാണ്​ ഞായറാഴ്​ച പൊട്ടിത്തെറിച്ചത്​. ലാവയും ചാരവും പാറക്കഷണങ്ങളും പുറത്തേക്ക്​ പ്രവഹിച്ചതോടെ നഗരത്തിലെ വിമാനത്താവളം അടച്ചിട്ടു. പ്രദേശം മുഴുവൻ ചാരത്തിൽ മുങ്ങിയ നിലയിലാണ്​. ചാരത്തിൽ മൂടിയ വിമാനത്താവളം ശുചീകരിക്കുന്ന തിരക്കിലാണ്​ ഉദ്യോഗസ്​ഥർ. 

പ്രാദേശിക സമയം വൈകീട്ട്​ 4.55നായിരുന്നു പൊട്ടിത്തെറി. കാണാതായവർക്കായുള്ള തിരച്ചിൽ വെളിച്ചക്കുറവു മൂലം ഞായറാഴ്​ച നിർത്തി വെക്കുകയായിരുന്നു.  ഇൗവർഷം രണ്ടാം തവണയാണ്​ ഫ്യൂഗോ അഗ്നിപർവ്വതത്തിൽ വലിയ ​സ്​ഫോടനമ​ുണ്ടാവുന്നത്​. 

10 കിലോ മീറ്റർ ഉയരത്തിൽ ചാരവും പാറക്കഷണങ്ങളും ഉയർന്നു പൊങ്ങി. ഗ്വാട്ടിമാല നഗരത്തിൽനിന്ന്​ 40 കിലോമീറ്റർ അകലെ വരെ ചാരം തെറി​െച്ചത്തി. ഫെബ്രുവരി ആദ്യത്തിലുണ്ടായ അഗ്നിപർവ്വത സ്​ഫോടനത്തിൽ 1.7കിലോമീറ്റർ ഉയരത്തിൽ ചാരം പൊങ്ങിയിരുന്നു.

Tags:    
News Summary - 25 Killed in fuego Volcano Eruption-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.