ആഗോളതലത്തിൽ കോവിഡ് ബാധിച്ചത്​​ 22,000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്

ന്യൂയോർക്: ആഗോളതലത്തിൽ 52 രാജ്യങ്ങളിലായി 22,000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവവിഡ് ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ ്യ സംഘടന. ജോലിസ്ഥലത്തുവെച്ചോ സമൂഹത്തില്‍നിന്നോ അസുഖ ബാധിതരായ ബന്ധുക്കളില്‍നിന്നോ ആയിരിക്കാം ഇവര്‍ക്ക് അസുഖ ം പകര്‍ന്നിട്ടുണ്ടാവുക എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

വൈറസ് ബാധിക്കാതിരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ കൃത്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചു. മാസ്‌ക്, കൈയുറകള്‍, ഗൗണ്‍ തുടങ്ങിയ ആരോഗ്യ സുരക്ഷ ഉപകരണങ്ങള്‍ ഉപയോഗിക്കണം. മാന്യമായ തൊഴില്‍ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കാനുള്ള ആരോഗ്യപ്രവര്‍ത്തകരുടെ അവകാശത്തെ മാനിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ പലസ്ഥലങ്ങളിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങള്‍ ലഭിക്കുന്നില്ലെന്ന്​ പരാതിയുണ്ട്​. മൂന്ന്​ ഡോക്​ടർമാരാണ്​ വിവിധ ഇടങ്ങളിലായി മരിച്ചത്​. ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക്​ കത്തയച്ച് ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ദല്‍ഹി എയിംസിലെ റസിഡൻറ്​ ഡോക്ടേഴ്‌സ് അസോസിയേഷനാണ് (ആര്‍.ഡി.എ) പ്രധാനമന്ത്രിക്ക്​ കത്തയച്ചത്.

രാജ്യത്ത് പലയിടത്തും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചതോടെ സുരക്ഷ ഉപകരണങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ച് ആരോഗ്യപ്രവര്‍ത്തകരും രംഗത്തെത്തിയി. നഴ്‌സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനും അധികാരികള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. മുംബൈയിലെ വോക്ക്ഹാര്‍ഡ്ട് ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് രോഗം പിടിപ്പെട്ടത് അധികാരികളുടെ അനാസ്ഥ കൊണ്ടാണെന്നാണ് യു.എന്‍.എ പറഞ്ഞത്.

Tags:    
News Summary - 22,000 medical workers affected with covid in world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.