കോൾ സെൻറർ തട്ടിപ്പ്​: യു.എസിൽ 21 ഇന്ത്യക്കാർക്ക്​ 20 വർഷം തടവ്​

വാഷിങ്​ടൺ:  കോൾസ​​െൻറർ മുഖേന അമേരിക്കക്കാരെയും പ്രവാസികളെയും കബളിപ്പിച്ച്​ ലക്ഷക്കണക്കിന്​ രൂപ തട്ടിയ കേസിൽ 21 ഇന്ത്യക്കാർക്ക്​ യു.എസിൽ 20 വർഷം തടവ്​. സർക്കാറിലേക്ക്​ അടക്കേണ്ടതായ തുക അടച്ചില്ലെന്ന്​ പറഞ്ഞ്​ ഭീഷണിപ്പെടുത്തിയാണ്​ ഇവർ തട്ടിപ്പ്​ നടത്തിയത്​. 

സണ്ണി ജോഷി, മതേഷ്​ കുമാർ പ​േട്ടൽ, ഫഹദ്​ അലി, ജഗദിഷ്​ കുമാർ ചൗധരി, ദിലീപ്​ .ആർ. പ​േട്ടൽ, വിരാജ്​ പ​േട്ടൽ, ഹർഷ്​ പ​േ​ട്ടൽ, രാജേഷ്​ ഭട്ട്​, ഭവേഷ്​ പ​േട്ടൽ,ജെറി നോറിസ്​, നിസർഗ്​ പ​േട്ടൽ, മൊൻറു ബറോത്ത്​, പ്രഫുൽ പ​േട്ടൽ, ദിലീപ്​. എ. പ​േട്ടൽ, നിലേഷ്​ പാണ്ട്യ, രാജേഷ്​ കുമാർ, ഹാർദിക്​ പ​േട്ടൽ, രാജു ഭായ്​ പ​േട്ടൽ, അശ്വിൻ ഭായ്​ ചൗധരി, ഭരത്​ കുമാർ പ​േട്ടൽ, നിലം പരീഖ്​ എന്നിവരെയാണ്​ ശിക്ഷിച്ചത്​.

 ശിക്ഷിക്കപ്പെട്ട മുഴുവൻപേരും ഇന്ത്യക്കാരും ഇന്ത്യയിൽ വേരുള്ള അമേരിക്കക്കാരുമാണ്​. എല്ലാവരും ഗുജറാത്തിലെ അഹമ്മദാബാദ്​ ആസ്​ഥാനമായ കോൾ സ​​െൻററുമായി ബന്ധ​​പ്പെട്ടവരാണ്​. കുറ്റവാളികളിൽ അഞ്ചു പേരെ ടെക്​സാസിലെ ഫെഡറൽ കോടതി  വെള്ളിയാഴ്​ചയും മറ്റുള്ളവരെ ഇൗ ആഴ്​ച ആദ്യവുമായിരുന്നു ശിക്ഷിച്ചത്​. ഇന്ത്യക്കാരും ഇന്ത്യൻ വംശജരുമായ ആളുകളുടെയും ഏറ്റവും വലിയ അറസ്​റ്റും ശിക്ഷക്കു വിധിക്കലുമാണ്​ ഇതെന്ന്​ റിപ്പോർട്ടുകളുണ്ട്​.

Tags:    
News Summary - 21 Indians awarded up to 20 years in prison by US court in call centre scam-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.