ട്രംപിനെ ‘ജ്രംപ്’ ആക്കി മൊബൈല്‍ ഗെയിം

മെല്‍ബണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ ‘ജ്രംപ്’ ആക്കി മൊബൈല്‍ ഗെയിം പുറത്തിറങ്ങി. ന്യൂസിലന്‍ഡിലെ സംഘം തയാറാക്കിയ ഗെയിമിന് ‘ഗെയിം ജ്രംപ’് എന്നാണ് പേരിട്ടിരിക്കുന്നത്.

ഐഫോണ്‍, ആന്‍ഡ്രേയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഇത് ഉപയോഗിക്കാനാവുക. ട്രംപിന്‍െറ രൂപസാദൃശ്യമുള്ള കഥാപാത്രത്തെ ഉയരത്തിലേക്ക് ചാടാന്‍ സഹായിക്കുന്ന രീതിയിലാണ് ഗെയിം. ആകാശത്തിനും അപ്പുറത്തേക്ക് ചാടാന്‍ സഹായിക്കുന്നതിനിടയില്‍ ഒബാമ, ഹിലരി ക്ളിന്‍റന്‍, ബെര്‍നീ സാന്‍ഡേഴ്സ് എന്നിവരുടെ രൂപത്തിലുള്ള കാരിക്കേച്ചറുകള്‍ തടയാനത്തെും. തടസ്സങ്ങള്‍ തട്ടിമാറ്റി ഭൂമിയില്‍നിന്ന് നിശ്ചിത അകലത്തില്‍ ജ്രംപിനെ എത്തിക്കുമ്പോഴാണ് ഗെയിമില്‍ വിജയിക്കുക.

12 ആഴ്ച ഉറക്കമൊഴിച്ച് നടത്തിയ ജോലിയിലൂടെയാണ് ഇത് വികസിപ്പിച്ചതെന്നും ട്രംപ് ഇത് കളിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും തയാറാക്കുന്നതിന് നേതൃത്വം നല്‍കിയ ടോം ബെല്ലാമി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.