വ്യാജ പ്രചാരണത്തിന് പെന്‍റഗണ്‍ 3300 കോടി ചെലവഴിച്ചെന്ന്

ലണ്ടന്‍: രഹസ്യ പ്രചാരണ കാമ്പയിനിന് ഇറാഖില്‍ വ്യാജ ഭീകര വിഡിയോകള്‍ നിര്‍മിക്കാന്‍ ബ്രിട്ടീഷ് പബ്ളിക് റിലേഷന്‍ കമ്പനിക്ക് പെന്‍റഗണ്‍ 50 കോടി ഡോളര്‍ (ഏകദേശം 3300 കോടി രൂപ) നല്‍കിയതായി ‘ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ്് ജേണലിസ’ത്തിന്‍െറ വെളിപ്പെടുത്തല്‍. സൗദി ഭരണകൂടത്തിനും ചിലിയന്‍ ഏകാധിപതി അഗസ്റ്റോ പിനോഷെക്കും വേണ്ടി വിവാദമായ രീതിയില്‍ പ്രവര്‍ത്തിച്ച ബെല്‍ പോട്ടിംഗര്‍ കമ്പനിയെയാണ് രഹസ്യമായ രീതിയിലുള്ള പ്രചാരണങ്ങള്‍ക്ക് അമേരിക്ക തെരഞ്ഞെടുത്തത്. അറബി ന്യൂസ് നെറ്റ്വര്‍ക്കുകളുടെ സ്റ്റൈലിലാണ് കമ്പനി ഹ്രസ്വമായ ക്ളിപ്പുകള്‍ തയാറാക്കിയിരുന്നതത്രെ. കമ്പനിയിലെ ഒരു മുന്‍ ജീവനക്കാരന്‍െറ സഹായത്തോടെയാണ് വെളിപ്പെടുത്തല്‍.

ബെല്‍ പോട്ടിംഗര്‍ കമ്പനിയുടെ മുന്‍ ചെയര്‍മാന്‍ ലോര്‍ഡ് ടിം ബെല്‍ തന്‍െറ കമ്പനി ‘ഗൂഢമായ’ സൈനിക ഓപറേഷന്‍ നടത്തിയതായി സണ്‍ഡേ ടൈംസിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാഖിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പെന്‍റഗണിനും സി.ഐ.എക്കും നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലിനും നിരന്തരം കൈമാറിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കണ്ണുതുറപ്പിക്കുന്നതും ജീവിതത്തെ മാറ്റിമറിക്കുന്നതുമായ സംഭവങ്ങളായിരുന്നു ക്യാമ്പില്‍വെച്ച് തനിക്കുണ്ടായതെന്ന് കമ്പനിയുടെ വിഡിയോ എഡിറ്ററായിരുന്ന മാര്‍ട്ടിന്‍ വെല്‍സ് പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.