ഗൊറില്ലക്ക് മുന്നിലകപ്പെട്ട്​ നാല് വയസുകാരൻ

ഒഹായോ: മൃഗശാലയില്‍ ഗൊറില്ലക്ക് മുന്നിലകപ്പെട്ട നാലു വയസുകാരനെ അധികൃതര്‍ രക്ഷപ്പെടുത്തി. ഗൊറില്ലയെ വെടിവെച്ചു കൊന്നാണ് പരിക്കേറ്റ കുട്ടിയെ രക്ഷപ്പെടുത്തിയത്. അമേരിക്കയിലെ ഒഹായോയിലുള്ള സിന്‍സിനാറ്റി മൃഗശാലയില്‍ ഗൊറില്ലയെ പാര്‍പ്പിച്ചിരുന്ന കൂട്ടിലാണ് നാല് വയസുകാരന്‍ അബദ്ധത്തില്‍ വീണത്. 17 വയസും 180 കിലോഗ്രാം തൂക്കവുമുള്ള ഹറാംബെ എന്ന ഗൊറില്ലയാണ് കൂട്ടിലുണ്ടായിരുന്നത്. വീണയുടന്‍ കുട്ടിയെ എടുത്ത് ഗൊറില്ല കൂടിന്‍റെ ഒരു  ഭാഗത്തേക്ക് കൊണ്ട് പോവുകയായിരുന്നു.

കുട്ടിയെ ഉപദ്രവിക്കുമെന്ന ഘട്ടമെത്തിയപ്പോൾ അധികൃതര്‍ ഗൊറില്ലയെ വെടിവെച്ചു കൊല്ലുകയായിരുന്നു. മയക്കുവെടിവെക്കുന്നത് ഫലപ്രദമാകില്ലെന്ന വിലയിരുത്തലില്‍ 10 മിനിറ്റ് നേരത്തെ വെടിവെപ്പിനൊടുവിലാണ് ഗൊറില്ലയെ കൊന്നത്. എങ്ങനെയാണ് കുട്ടി താഴെ വീണതെന്ന കാര്യം വ്യക്തമായിട്ടില്ല. പരിക്കേറ്റ കുട്ടിയെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.