എന്‍.എസ്.ജി അംഗത്വം: ഇന്ത്യയുടെ നീക്കം സൈനികേതര ആവശ്യത്തിനെന്ന് അമേരിക്ക

വാഷിങ്ടണ്‍: ആണവ ദാതാക്കളുടെ സംഘടനയായ എന്‍.എസ്.ജി അഗത്വത്തിന് ഇന്ത്യ ശ്രമിക്കുന്നത് ആയുധം വര്‍ധിപ്പിക്കാനല്ളെന്ന് അമേരിക്ക പാകിസ്താനെ അറിയിച്ചു. ഇന്ത്യയുടെ നീക്കം ആണവോര്‍ജത്തിന്‍െറ സൈനികേതര ആവശ്യങ്ങള്‍ക്കാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് വക്താവ് മാര്‍ക് ടോണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇത് പാകിസ്താന് മനസിലാകുമെന്നാണ് പ്രതീക്ഷ. 2015ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയുടെ അംഗത്വത്തിന് അമേരിക്കന്‍ പിന്തുണ ഉറപ്പു നല്‍കിയിരുന്നു. വോട്ടെടുപ്പിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്.ജി അംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിനെതിരെ പാകിസ്താന്‍ ആശങ്ക രേഖപ്പെടുത്തിയതിനിടെയാണ് ടോണറിന്‍െറ പ്രസ്താവന.
നേരത്തെ ചൈനയും ഇന്ത്യക്കെതിരെ പ്രസ്താവനയിറക്കിയിരുന്നു. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി)യില്‍ ഒപ്പിടാതെ എന്‍.എസ്.ജി അംഗത്വം സാധ്യമല്ളെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.