സംഗീത പരിപാടിക്കിടെ വെടിവെപ്പ്; ഒരാള്‍ മരിച്ചു

ന്യൂയോര്‍ക്: സംഗീത പരിപാടി നടക്കാനിരിക്കെ വേദിയില്‍  വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. വെടിയേറ്റ മറ്റു നാലുപേരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടന്‍ യൂനിയന്‍ ചത്വരത്തിന് സമീപമുള്ള കെട്ടിടത്തില്‍ സംഗീതപരിപാടി നടക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ മുമ്പാണ് വെടിവെപ്പ് നടന്നത്. എന്നാല്‍, വെടിവെപ്പ് നടത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിനായിട്ടില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.