യു.എസില്‍ അപകടകാരികളായ ‘നരഭോജി മുതലകള്‍’

വാഷിങ്ടണ്‍: അമേരിക്കയില്‍ അത്യന്തം അക്രമകാരികളായ നരഭോജി നൈല്‍ മുതലകള്‍ ജീവിച്ചിരിക്കുന്നതായി സ്ഥിരീകരിച്ചു. ഫ്ളോറിഡയിലെ ചതുപ്പു നിലങ്ങളിലാണ് ഡി.എന്‍.എ പരിശോധനയിലൂടെ ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ഇതുവരെ മൂന്നുപേരാണ് മുതലയുടെ ആക്രമണത്തില്‍ മരിച്ചത്. ദക്ഷിണ സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നരഭോജി മുതലകള്‍ ജീവിച്ചിരിക്കുന്നതായി സ്ഥിരീകരണമുണ്ടായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 200ലധികം ആളുകളെ നരഭോജി മുതലകള്‍ കൊന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍, ഇത്തരം മുതലകള്‍ എങ്ങനെയാണ് അമേരിക്കയില്‍ എത്തിയത് എന്നതിനെ സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ല. ആഫ്രിക്കയില്‍നിന്ന് ഇത്രയും ദൂരം നീന്തിയത്തൊന്‍ സാധിക്കില്ളെന്നാണ് ഫ്ളോറിഡ യൂനിവേഴ്സിറ്റിയിലെ ഹെര്‍പറ്റോളജി പ്രഫസര്‍ കെന്നത്ത് ക്രിസ്കോയുടെ അഭിപ്രായം.
മുതലകളെ അനധികൃതമായി രാജ്യത്തേക്ക് കടത്തിക്കൊണ്ടുവന്നതാകാമെന്ന് ക്രിസ്കോ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നാലുമുതല്‍ ആറു മീറ്റര്‍ വരെയാണ് നരഭോജി മുതലകളുടെ നീളം.  മത്സ്യങ്ങള്‍, മൃഗങ്ങള്‍, കീടങ്ങള്‍, പക്ഷികള്‍ എന്നിവയാണ് ഇവയുടെ ഭക്ഷണം. മനുഷ്യനടക്കമുള്ള സസ്തനികളെയും ഭക്ഷണമാക്കും. ചതുപ്പുനിലങ്ങളിലെ ഇവയുടെ പ്രജനന സാധ്യത പാരിസ്ഥിതിക സന്തുലനത്തിന് ഭീഷണിയാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.