അഭയാര്‍ഥികളെ സ്വീകരിക്കല്‍: ഇ.യു ക്വോട്ട അംഗീകരിക്കാനാവില്ലെന്ന്

വിയന: ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍നിന്നും ഇറാഖില്‍നിന്നും ഈജിയന്‍ കടല്‍ കടന്നത്തെുന്ന അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ നിഷേധനിലപാട് തുറന്നടിച്ച് ഓസ്ട്രിയ. യൂറോപ്യന്‍ യൂനിയന്‍ നിര്‍ദേശിച്ച ക്വോട്ട അംഗീകരിക്കാനാവില്ളെന്നും രാജ്യത്തിന് സാധ്യമാകുന്നത്രയും പേരെ ഇതിനകം സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ടെന്നും ഓസ്ട്രിയന്‍ പ്രതിരോധ മന്ത്രി പീറ്റര്‍ ഡൊസ്കോസില്‍ ഈസ്ട്രിച്ച് പറഞ്ഞു.

ഗ്രീസ് വഴി പടിഞ്ഞാറേ യൂറോപ്പിലേക്ക് പുറപ്പെടുന്ന അഭയാര്‍ഥികള്‍ക്ക് ജര്‍മനിയിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പുള്ള ഇടമാണ് ഓസ്ട്രിയ. 85 ലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് കഴിഞ്ഞ വര്‍ഷം 90,000 പേര്‍ അഭയത്തിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഈ വര്‍ഷം ഇതിന്‍െറ പകുതിപോലും എടുക്കാനാവില്ളെന്നാണ് നിലപാട്. 37,500 പേരുടെ അപേക്ഷ മാത്രമേ ഈ വര്‍ഷം പരിഗണിക്കൂവെന്നും ഗ്രീസില്‍നിന്നുള്ള അപേക്ഷകരെ സ്വീകരിക്കുന്നത് തെറ്റായ സന്ദേശമാകും നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.