ട്രംപിന്‍െറ ‘വീമ്പുപറച്ചിലിനെതിരെ’ ഹിലരി ക്ളിന്‍റന്‍

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്  ബ്രിട്ടനില്‍ നടന്ന ഹിതപരിശോധനാഫലത്തെ പിന്തുണച്ചടക്കം നടത്തിയ വീമ്പുപറച്ചിലിനെതിരെ ആഞ്ഞടിച്ച് ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍. ഇത്തരമൊരു സമയത്ത്  ട്രംപിന്‍െറ പ്രസ്താവനകള്‍  ഗുണത്തെക്കാള്‍ ദോഷംചെയ്യുമെന്ന് ഹിലരി വ്യക്തമാക്കി. യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിട്ടുപോകാനുള്ള ബ്രിട്ടന്‍െറ ജനവിധി  ‘ഗംഭീരമായി’ എന്നാണ് ട്രംപ്  വിശേഷിപ്പിച്ചത്. കച്ചവടതാല്‍പര്യങ്ങള്‍ക്കുപരി, അമേരിക്കന്‍ ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവരായിരിക്കണം രാജ്യത്തിന്‍െറ ഭരണം നടത്തേണ്ടതെന്ന് ട്രംപിന്‍െറ പേരെടുത്തു പറയാതെ ഹിലരി പറഞ്ഞു. യു.എസിലെ മേയര്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.