ഹോളിവുഡ്​ താരം അൻറൺ യെൽചിൻ വാഹനാപകടത്തിൽ മരിച്ചു

ലോസ് ആഞ്ചലസ്:സ്റ്റാർ ട്രക്ക് സിനിമയിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടന്‍ ആന്റണ്‍ യെല്‍ചിന്‍(27) വാഹനാപകടത്തില്‍ മരിച്ചു. ലോസ് ആഞ്ചലസില്‍ െവച്ചായിരുന്നു അപകടം. സ്റ്റാര്‍ ട്രെക്ക് പരമ്പരയിലെ അടുത്ത ചിത്രം സ്റ്റാര്‍ ട്രെക് ബിയോണ്ട് ജൂലൈ 22ന് റിലീസ് ചെയ്യാനിരിക്കെയാണ് താരത്തിന്റെ മരണം.

ഞായറാഴ്ച്ച പുലര്‍ച്ചെ 1.10 ഓടെ ലോസ് ആഞ്ചലിസിലെ സ്റ്റുഡിയോ സിറ്റി ഹോമിലുള്ള കയറ്റത്തില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം തിരിച്ചു വരുന്നതിനിടെ സ്വന്തം കാര്‍ തന്നെ പിന്നോട്ട് വന്ന് അന്റണിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിനൊപ്പം പുറകിലേക്ക് പോയ അന്റണ്‍ കാറിനും മതിലിനും ഇടയിൽ പെട്ടാണ് മരിച്ചത്.

 പഴയ കാല സിനിമകളില്‍ വാള്‍ട്ടര്‍ കോയിംഗ് അഭിനയിച്ച് അനശ്വരമാക്കിയ ‘പാവെല്‍ ചെകോവ്’ എന്ന വേഷമാണ് യെല്‍ചിനു പ്രേക്ഷകശ്രദ്ധ നേടി കൊടുത്തത്. ഇതിനു പുറമെ ലൈക്ക് ക്രേസി(2011), ഗ്രീന്‍ റൂം(2015) തുടങ്ങിയ ചലച്ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

1989 ല്‍ റഷ്യയില്‍ ജനിച്ച അൻറൺ കുട്ടിക്കാലത്ത് തന്നെ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയിരുന്നു. 2000 ത്തോടെ ഹോളിവുഡില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച് തുടങ്ങി. . 2006 ല്‍ പുറത്തിറങ്ങിയ ‘ആല്‍ഫാ ഡോഗ്’ എന്ന ചിത്രത്തിലൂടെയാണ് അന്റണ്‍ ഹോളിവുഡില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.