ഇന്ത്യയെ പിന്തുണക്കാന്‍ എന്‍.എസ്.ജി അംഗരാജ്യങ്ങളോട് യു.എസ് ആഹ്വാനം

വാഷിങ്ടണ്‍: ആണവദാതാക്കളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗത്വം തേടിയുള്ള ഇന്ത്യയുടെ അപേക്ഷയില്‍ അനുകൂലമായി നടപടി സ്വീകരിക്കാന്‍ അംഗരാജ്യങ്ങളോട് യു.എസ് ആഹ്വാനം. അംഗത്വത്തിനായി ഇന്ത്യയും പാകിസ്താനും നല്‍കിയ അപേക്ഷ ജൂണ്‍ 20ന് ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ ചേരുന്ന സമ്മേളനം പരിഗണിക്കാനിരിക്കെയാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റിന്‍െറ ആഹ്വാനം. അംഗരാജ്യങ്ങളുടെ നടപടി എന്താവുമെന്ന് പറയാനാവില്ളെങ്കിലും യു.എസിന്‍െറ പിന്തുണ വ്യക്തമാക്കി കഴിഞ്ഞതായി ഡിപ്പാര്‍ട്മെന്‍റ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

അംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് വിലങ്ങുതടിയാവരുതെന്ന് അഭ്യര്‍ഥിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കിര്‍ബി അംഗരാജ്യങ്ങള്‍ക്ക് കത്തെഴുതുകയും ചെയ്തു.

ഗ്രൂപ്പിലെ ഭൂരിഭാഗം രാജ്യങ്ങളും ഇന്ത്യയെ അനുകൂലിക്കുമ്പോള്‍, ചൈന, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രിയ, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് എതിര്‍പ്പുമായി രംഗത്തുള്ളത്. ഇന്ത്യക്ക് പിന്നാലെ പാകിസ്താനും ഗ്രൂപ്പില്‍ അംഗത്വത്തിനായി അപേക്ഷ നല്‍കിയിരുന്നു. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കാത്ത ഇന്ത്യക്ക് അംഗത്വം നല്‍കുകയാണെങ്കില്‍ പാകിസ്താനും അംഗത്വം നല്‍കണമെന്നാണ് ചൈനയുടെ നിലപാട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.