യു.എസില്‍ തോക്ക് നിയന്ത്രണം വേണമെന്ന ആവശ്യം ശക്തമാകുന്നു

വാഷിങ്ടണ്‍: 49 പേരുടെ ജീവനെടുത്ത  ഒര്‍ലാന്‍ഡോ വെടിവെപ്പിനെ തുടര്‍ന്ന് തോക്ക് നിയന്ത്രണം വേണമെന്ന ആവശ്യം ശക്തമാകുന്നു. തോക്ക്  നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്  കോണ്‍ഗ്രസില്‍ ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ പതിനഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായി പ്രസംഗിച്ചു. തുടര്‍ന്ന് തോക്കുപയോഗത്തിന് നിയന്ത്രണം വരുത്തണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയും രംഗെത്തത്തി.

വെടിവെപ്പ് നടന്നയുടന്‍ റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഇക്കാര്യം  ഉന്നയിച്ചിരുന്നു.  വിഷയം  കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്റര്‍മാര്‍ പതിനഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായി വിഷയത്തെ അധികരിച്ച് സംസാരിച്ചത്. ഒര്‍ലാന്‍ഡോ വെടിവെപ്പ് വിഷയം ചര്‍ച്ചചെയ്തപ്പോള്‍ അതിവൈകാരിക പ്രതികരണങ്ങളാണ് സെനറ്റംഗങ്ങള്‍ നടത്തിയത്. ലൈസന്‍സ് നിയന്ത്രണം ബില്ലായി അവതരിപ്പിച്ച് പാസാക്കാനാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തീരുമാനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.