ഒബാമയുടെ അവസാന യൂറോപ്യന്‍ യാത്ര ജൂലൈയില്‍

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍െറന്ന നിലയില്‍ ബറാക് ഒബാമയുടെ അവസാന യൂറോപ്യന്‍ സന്ദര്‍ശനം ജൂലൈയില്‍. പോളണ്ടും സ്പെയിനുമാണ് സന്ദര്‍ശിക്കുക. നാറ്റോ നേതാക്കളുമായുള്ള ഒബാമയുടെ അവസാന കൂട്ടിക്കാഴ്ചയും സന്ദര്‍ശനത്തില്‍ നടക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. യൂറോപ്പിലേക്കുള്ള അഭയാര്‍ഥിപ്രവാഹവും ഐ.എസ് ഭീഷണിയും സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റഷ്യയുമായി തുടരുന്ന പ്രശ്നങ്ങളും ചര്‍ച്ചയില്‍ വരും. സന്ദര്‍ശനത്തില്‍ യൂറോപ്യന്‍ യൂനിയന്‍ നേതാക്കളുമായും ഒബാമ ചര്‍ച്ച നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.