പ്യൂര്‍ട്ടോ റികോയിലും ഹിലരിക്ക് ജയം

വാഷിങ്ടണ്‍: ചരിത്രത്തിലാദ്യമായി യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്ന വനിതയാകാനുള്ള പ്രയാണത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍ ഒരു ചുവടുകൂടി മുന്നോട്ടുകടന്നു. യു.എസിന് കീഴിലെ കരീബിയന്‍ ദ്വീപായ പ്യൂര്‍ട്ടോ റികോയില്‍ ഞായറാഴ്ച നടന്ന പ്രൈമറിയിലൂടെ 30 പ്രതിനിധികളുടെകൂടി പിന്തുണ അവര്‍ നേടി.

നാമനിര്‍ദേശത്തിന് ഇനി 30 പ്രതിനിധികളുടെകൂടി പിന്തുണ മതി. ചൊവ്വാഴ്ച രാത്രി ന്യൂജഴ്സിയില്‍ പ്രൈമറി പൂര്‍ത്തിയാകുന്നതോടെതന്നെ ഹിലരി നാമനിര്‍ദേശം ഉറപ്പിക്കുമെന്നാണ് കരുതുന്നത്.  കാലിഫോര്‍ണിയ, മൊണ്‍ടാന, ന്യൂ മെക്സികോ, നോര്‍ത് ഡക്കോട്ട, സൗത് ഡക്കോട്ട എന്നിവിടങ്ങളിലും ചൊവ്വാഴ്ച തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്.

പാര്‍ട്ടി പ്രതിനിധികളുടെ മൂന്നില്‍രണ്ട് പിന്തുണയോടെയാകും ഹിലരി നാമനിര്‍ദേശം ചെയ്യപ്പെടുക എന്ന് ഇതിനകം ഉറപ്പായിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.