മൈനാക് സര്‍വകലാശാലയിലത്തെിയത് ഭാര്യയെ കൊന്നശേഷം

ലോസ് ആഞ്ജലസ്: കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രഫസറെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജനായ മൈനാക് സര്‍ക്കാര്‍ ഭാര്യ ഹാഷ്ലി ഹസ്തിയുടെ മിനിസോടയിലെ വസതിയില്‍ അവരെ വെടിവെച്ചുകൊന്നശേഷമാണ് സര്‍വകലാശാലയിലത്തെിയതെന്ന് പൊലീസ്. വസതിയില്‍നിന്ന് 3200 കി.മീറ്റര്‍ സഞ്ചരിച്ചാണ് പ്രഫസറെ കൊല്ലാനായി സര്‍വകലാശാലയിലത്തെിയത്. 2012 ജൂണില്‍ വിവാഹിതരായ മൈനാകും ഹസ്തിയും അകന്നുകഴിയുകയായിരുന്നു. വസതിയില്‍ അതിക്രമിച്ചുകടന്നാണ് ഹസ്തിയെ കൊലപ്പെടുത്തിയത്. ഇവരുടെ തലയില്‍ വെടിയേറ്റതിന്‍െറ നിരവധി പാടുകളുണ്ടായിരുന്നു.

വീടിന്‍െറ ജനല്‍ തകര്‍ന്നനിലയിലാണ്. ഇതുവഴിയാണ് മൈനാക് ഉള്ളിലേക്ക് പ്രവേശിച്ചതെന്ന് കരുതുന്നു. നഗരത്തിലെ  തിരക്കേറിയ ഭാഗത്തുനിന്ന്  മൈനാകിന്‍െറ കാറും പൊലീസ് കണ്ടത്തെിയിട്ടുണ്ട്. ബോംബ്സ്ക്വാഡ് കാര്‍ പരിശോധിച്ചെങ്കിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടത്തെിയില്ല.  ഹസ്തിയും മൈനാകും ബന്ധം വേര്‍പെടുത്തിയിട്ടില്ളെന്നും അകന്നുകഴിയുകയായിരുന്നെന്നും പൊലീസ് കണ്ടത്തെി.
നേരത്തേ മൈനാകിനെതിരെ കേസുകളൊന്നും ഉള്ളതായി പൊലീസിന് തെളിവ് ലഭിച്ചിട്ടില്ല.  38കാരനായ മൈനാക് സര്‍ക്കാര്‍ ഇന്ത്യയിലെ ഖരഗ്പുര്‍ സര്‍വകലാശാലയില്‍നിന്ന് എന്‍ജിനീയറിങ് ബിരുദവും സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് മാസ്റ്റര്‍ ബിരുദവും കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡിയും നേടിയിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.