വാഷിങ്ടണ്‍: യുഎസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് പിന്തുണ വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ രാജ്യത്തെ തൊഴിലാളി സംഘടനകളുടെ പിന്തുണ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കായിരിക്കുമെന്ന് വിവിധ സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി. ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളായ സാന്‍ഡേഴ്സിനും ഹിലരി ക്ളിന്‍റണിനും പിന്നിലായിരിക്കും ട്രംപ് എന്ന് കമ്യൂണിക്കേഷന്‍ ഓഫ് അമേരിക്കയുടെ പ്രസിഡന്‍റായ ക്രിസ്റ്റഫര്‍ ഷല്‍ട്ടണ്‍ പറഞ്ഞു.

സര്‍വീസ് എംപ്ളോയീസ് ഇന്‍റര്‍നാഷണല്‍ യൂണിയന്‍െറ രണ്ട് ദശലക്ഷം വോട്ടര്‍മാര്‍ ഹിലരിയെ പിന്തുണക്കുമെന്ന് പ്രസിഡന്‍റ് മാരി കേ ഹെന്‍റി പറഞ്ഞു. രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമായി ജനങ്ങളെ പരസ്പരം വിഭജിക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ രാജ്യത്തിനും, ജനാധിപത്യത്തിനും, സമ്പദ്വ്യവസ്ഥക്കും, തൊഴിലാളികള്‍ക്കും ഭീഷണിയാണ്. അത്തരക്കാരെ ഞങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് തൊഴിലാളി സംഘടനകളുടെ ഫെഡറേഷനായ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബര്‍-കോണ്‍ഗ്രസ് ഇന്‍റസ്ട്രിയല്‍ ഓര്‍ഗനൈസേഷന്‍െറ പ്രസിഡന്‍റായ റിച്ചാര്‍ഡ് എല്‍. ട്രുംകയും പറയുന്നു.

ട്രംപിന്‍െറ ഉടമസ്ഥതയിലുള്ള ലാസ്വേഗാസിലെ ട്രംപ് ഇന്‍റര്‍നാഷണല്‍ ഹോട്ടല്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിച്ചുവെന്ന് സര്‍ക്കാരിന്‍െറ ലേബര്‍ റിലേഷന്‍ ബോര്‍ഡ് കണ്ടത്തെിയത് അദ്ദേഹത്തിന് തിരിച്ചടിയാവുമെന്നും കരുതപ്പെടുന്നു. എന്നാല്‍ ട്രംപിനെ വേണ്ടവിധം നേരിട്ടില്ളെങ്കില്‍ റിപബ്ളിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ ഒഹിയോ, പെന്‍സില്‍വാനിയ, മിഷിഗണ്‍, വിസ്കോണ്‍സിന്‍ എന്നിവിടങ്ങളില്‍ പാര്‍ട്ടി തിരിച്ചടി നേരിടുമെന്ന ആശങ്കയും മാരി കേ പങ്കുവെച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.