ഹിലരിക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍െറ കുരുക്ക്

വാഷിങ്ടണ്‍: മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയുമായ ഹിലരി ക്ളിന്‍റണ്‍ വീണ്ടും കുരുക്കില്‍.
2009 മുതല്‍ 2013 വരെ സ്റ്റേറ്റ്  സെക്രട്ടറിയായിരിക്കെ സ്വകാര്യ സെര്‍വറുകളില്‍ നിന്നും അയച്ച സന്ദേശങ്ങളില്‍ 22 ഇമെയിലുകളില്‍ സര്‍ക്കാരിന്‍െറ രഹസ്യവിവരങ്ങളുണ്ടയിരുന്നെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് പ്രഖ്യാപിച്ചതാണ് ഹിലരിക്ക് തിരിച്ചടിയായിരിക്കുന്നത്.

ക്ളിന്‍റണ്‍ അയച്ച ഇമെയിലുകളുടെ ഏഴ് പരമ്പരകള്‍ രഹസ്യവിഭാഗത്തിലേക്ക് മാറ്റുമെന്ന് വെള്ളിയാഴ്ചയാണ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കിയത്. രഹസ്യസ്വഭാവമുള്ളതെന്ന് പ്രത്യേകം രേഖപ്പെടുത്താതെയാണ് സന്ദേശങ്ങള്‍ അയച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ സെര്‍വറുകളില്‍ നിന്നും ദേശസുരക്ഷാ പ്രാധാന്യമുള്ള മെയിലുകളൊന്നും അയച്ചിട്ടില്ളെന്നായിരുന്നു ഹിലരിയുടെ വാദം.

നടപടിക്കു പിന്നില്‍ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ ഹിലരി മെയിലുകള്‍ രഹസ്യസ്വഭാവമുള്ളതല്ളെന്നും അവ പരസ്യമാക്കണമെന്നും പറഞ്ഞിരുന്നു. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍െറ പ്രഖ്യാപനത്തിനു പിന്നാലെ ഹിലരിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ന്യൂ ജേഴ്സി ഗവര്‍ണര്‍ ഉള്‍പ്പെടെ റിപബ്ളിക്കന്‍ പാര്‍ട്ടി നേതാക്കള്‍ രംഗത്തത്തെിയിട്ടുണ്ട്.

ചൊവ്വാഴ്ച അയോവയില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍െറ പ്രസ്താവന വരുന്നത്. ബര്‍ണി സാന്‍ഡേഴ്സാണ് പാര്‍ട്ടിയിലെ ഹിലരിയുടെ എതിരാളി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.