അമേരിക്കയിൽ വെടിവെപ്പ്; നാലു പേർ കൊല്ലപ്പെട്ടു

ലോസ് ഏഞ്ചൽസ്: അമേരിക്കയിലെ കൻസാസ് സ്റ്റേറ്റിലെ ഫാക്ടറിയിലുണ്ടായ വെടിവെപ്പിൽ അക്രമിയടക്കം നാലു പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു. ഫാക്ടറിയിലെ മുൻ ജീവനക്കാരനാണ് വെടിവെപ്പ് നടത്തിയത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പൊലീസ് തിരിച്ചടിയിലാണ് അക്രമി കൊല്ലപ്പെട്ടത്.

ഹാർവി കൗണ്ടിയിലെ എക്സൽ കമ്പനിയുടെ ഫാക്ടറിയിലാണ് വെടിവെപ്പുണ്ടായത്. ചെറിയ വാഹനങ്ങളുണ്ടാക്കുന്ന കമ്പനിയാണിത്. കാറിലിരുന്നാണ് ഇയാൾ വെടിവെപ്പ് നടത്തിയത്. അക്രമത്തിൽ ആറ് പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. നാലോ എഴോ പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഹാർവി കൗണ്ടിയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ടി. വാൾട്ടൺ വ്യക്തമാക്കി. ഹാർവി കൗണ്ടിക്ക് സമീപത്തെ ന്യൂട്ടൺ, കാൻ എന്നിവിടങ്ങളിലും കാറിലിരുന്ന് അക്രമി വെടിയുതിർത്തതായും അദ്ദേഹം പറഞ്ഞു. ഫാക്ടറിയായിരുന്നു അയാളുടെ ലക്ഷ്യം. അക്രമിയുടെ പേര് പുറത്തുവിട്ടിട്ടില്ല. ഇയാൾ ആദ്യം വെടിയുതിർത്തത് ഒരു സ്ത്രീക്ക് നേരെയാണെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.